ഷാരുഖിന്റെ നായികയായി നയൻസ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പം വൈകിയെങ്കിലും, ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നയന്‍താര ഇപ്പോള്‍ മുംബൈയിലെത്തിയിരിക്കുകയാണ്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനേതാക്കളായ യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts