ഷാരുഖിന്റെ നായികയായി നയൻസ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പം വൈകിയെങ്കിലും, ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നയന്‍താര ഇപ്പോള്‍ മുംബൈയിലെത്തിയിരിക്കുകയാണ്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നടി…

Read More