മെമു ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം.

ബെംഗളൂരു: മൈസൂരു, രാമനഗര ട്രെയിനുകൾ 5 മിനിറ്റ് നേരത്തെ പുറപ്പെടും. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തിയിരുന്ന ബെംഗളൂരു–രാമനഗര മെമു 6 ദിവസമാക്കി. ഞായറാഴ്ച സർവീസ് നടത്തിയിരുന്ന രാമനഗര–ബെംഗളൂരു പ്രതിവാര സ്പെഷൽ മെമു (06578) റദ്ദാക്കി.

ബെംഗളൂരു–രാമനഗര മെമു (66539):– തിങ്കളും ചൊവ്വയും രാത്രി 7.50നു പുറപ്പെട്ട് 8.41നു രാമനഗരയിലെത്തും.

ബെംഗളൂരു–മൈസൂരു മെമു (06575):– ബുധൻ, വ്യാഴം, വെള്ളി, ശനി രാത്രി 7.50നു പുറപ്പെട്ട് 10.40നു മൈസൂരുവിലെത്തും. കൃഷ്ണദേവരായ (7.57), നായന്ദഹള്ളി (8.02), ജ്ഞാനഭാരതി (8.06), കെംഗേരി(8.11), ഹെജ്ജല(8.19), ബിഡദി (8.25) കീറ്റോഹള്ളി(8.32), രാമനഗര(8.41), ചന്നപട്ടണ(8.54), മണ്ഡ്യ(9.24), പാണ്ഡവപുര(9.49), ശ്രീരംഗപട്ടണ(9.57) (9.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

മൈസൂരു–ബെംഗളൂരു മെമു(06576):– ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 11.05നു പുറപ്പെട്ട് പുലർച്ചെ 1.50നു ബെംഗളൂരുവിലെത്തും. ശ്രീരംഗപട്ടണം(11.21), പാണ്ഡവപുര(11.28), മണ്ഡ്യ(11.50), ചന്നപട്ടണ(12.24), രാമനഗര(12.34), കെംഗേരി(1.08) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നേരത്തെ ഈ ട്രെയിൻ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.45നു പുറപ്പെട്ട് 8.30നാണ് ബെംഗളൂരുവിൽ എത്തിയിരുന്നത്.

ബെംഗളൂരു–രാമനഗര മെമു (66535) ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. നേരത്തെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരുന്നില്ല.  രാവിലെ 5നു ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന മെമു 6.05നു രാമനഗരയിലെത്തും. കൃഷ്ണദേവരായ (5.08), നായന്ദഹള്ളി(5.14), ജ്ഞാനഭാരതി(5.18), കെംഗേരി(5.24), ഹെജ്ജല(5.34), ബിഡദി(5.41), കീറ്റോഹള്ളി(5.49) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts