റോഡ് അശാസ്ത്രീയമായി കുഴിച്ചതു സർജാപുര റോഡ് നിവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കി

ബെംഗളൂരു: സർജാപുര റോഡ് വീതി കൂട്ടലിന്റെ ഭാഗമായി മഴവെള്ളക്കനാൽ നിർമാണത്തിനായാണു സർജാപുര, ബെലന്തൂർ ഉൾപ്പെടെ പല ഭാഗത്തും റോഡ് കുഴിച്ചത്. ഇത് സർജാപുര റോഡ് നിവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കി. വേണ്ടത്ര തയാറെടുപ്പില്ലാതെയാണു വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ നീക്കം ചെയ്തതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.

മറ്റു പോസ്റ്റുകളിലെ കേബിളുകൾ അപകടകരമാം വിധം താഴ്ന്നു കിടക്കുകയാണ്. ഒരു മഴയോ കാറ്റോ വന്നാൽ ഇവയെല്ലാം മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ബാരിക്കേഡ് വച്ചുതിരിക്കാത്ത കുഴികളിൽ വീണ് അപകടമുണ്ടാകാനും സാധ്യത കൂടുതലാണ്.

  പൊങ്കൽ, മകരസംക്രാന്തി തിരക്ക്; ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ; ഈ ദിവസം മുതൽ

കുട്ടികളെ തനിയെ പുറത്തുവിടാനാകാത്ത സാഹചര്യമാണ്. റോഡിൽ പലയിടത്തും നടക്കാൻ പോലും ഇടമില്ല. നിർമാണം പൂർത്തിയാകും വരെ കാൽനടയാത്രികർക്കു സുരക്ഷിതമായി നടക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ജെ. റോയിയുടെ സംസ്കാരം ബന്നാർഘട്ടയിൽ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം നടന്നു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us