“ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കാന്‍ കോണ്‍ഗ്രസ്; വിമതര്‍ക്ക് മന്ത്രിസ്ഥാനം!!

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു. “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടുവെന്ന് വിചാരിക്കുന്ന ബിജെപിയുടെ സ്വപ്നം തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌!! വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ “ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കുക. വിമതരെ മുംബൈയിലെ റിനൈസന്‍സ് റിസോര്‍ട്ടില്‍നിന്നും തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രെസ് നടത്തുന്നത്. എന്നാല്‍ ഇത് ബിജെപി ക്യാമ്പുകളെ ആശയക്കുഴപ്പത്തിലാക്കി. അതുകൂടാതെ, “കാണാതായ” രണ്ടു…

Read More

കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് കെ.സി. വേണുഗോപാല്‍

ബംഗളൂരു: കോണ്‍ഗ്രസില്‍ യാതൊരുവിധ ആഭ്യന്തര കലഹവുമില്ലെന്ന് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി. മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായും താന്‍ സമ്പര്‍ക്കത്തിലാണെന്നും ഈ നാടകം ഒന്ന് രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ബിജെപി കര്‍ണാടകത്തില്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം ഇപ്പോഴില്ല, ആരും വിട്ടുപോകില്ല, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. കൂടാതെ, എംഎല്‍എ മാരുമായി സംസാരിച്ചെന്നും, ആരും രാജിവയ്ക്കില്ലെന്നും കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യം വളരെ തൃപ്തികരമായിട്ടാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.…

Read More

ബിജെപിയുടെ അവകാശ വാദങ്ങള്‍ പൊളിയുന്നു;കാണാതായ കോണ്‍ഗ്രസ്‌ എംഎല്‍എമാരില്‍ രണ്ട് പേർ തിരിച്ചെത്തി;കര്‍ണാടകരാഷ്ട്രീയത്തില്‍”നാടകം”തുടരുന്നു.

കാണാതായെന്ന് സംസ്ഥാനകോൺഗ്രസ് നേതൃത്വം പറഞ്ഞ അഞ്ച് എംഎൽഎമാരിൽ രണ്ട് പേർ തിരിച്ചെത്തി. ഹഗരിബൊമ്മനഹള്ളി മണ്ഡലത്തിലെ എംഎൽഎ ഭീമ നായ്‍കാണ് ഉച്ചയോടെ തിരിച്ചെത്തിയത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധി ചർച്ച ചെയ്യാൻ ഭരണകക്ഷി എംഎൽഎമാർ യോഗം ചേരുന്നതിനിടെയാണ് യോഗവേദിയായ ബെംഗലുരുവിലെ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് ഭീമ നായ്ക് എത്തിയത്. ഇന്ന് രാവിലെ ജെ എൻ ഗണേഷ് എന്ന എംഎൽഎ തിരിച്ചെത്തിയിരുന്നു. ”എനിക്ക് രണ്ട് നമ്പറുകളുണ്ട്. ഒന്ന് സ്വിച്ചോഫായിരുന്നു. രണ്ടാമത്തെ നമ്പർ ബിജെപി നേതാക്കളുടെ കൈയിലില്ലായിരുന്നു.” ഗസ്റ്റ് ഹൗസിന് പുറത്ത് എംഎൽഎ ഭീമ നായ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കർണാടകത്തിൽ എത്ര എംഎൽഎമാർ,…

Read More

റോഡ് അശാസ്ത്രീയമായി കുഴിച്ചതു സർജാപുര റോഡ് നിവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കി

ബെംഗളൂരു: സർജാപുര റോഡ് വീതി കൂട്ടലിന്റെ ഭാഗമായി മഴവെള്ളക്കനാൽ നിർമാണത്തിനായാണു സർജാപുര, ബെലന്തൂർ ഉൾപ്പെടെ പല ഭാഗത്തും റോഡ് കുഴിച്ചത്. ഇത് സർജാപുര റോഡ് നിവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കി. വേണ്ടത്ര തയാറെടുപ്പില്ലാതെയാണു വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ നീക്കം ചെയ്തതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. മറ്റു പോസ്റ്റുകളിലെ കേബിളുകൾ അപകടകരമാം വിധം താഴ്ന്നു കിടക്കുകയാണ്. ഒരു മഴയോ കാറ്റോ വന്നാൽ ഇവയെല്ലാം മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ബാരിക്കേഡ് വച്ചുതിരിക്കാത്ത കുഴികളിൽ വീണ് അപകടമുണ്ടാകാനും സാധ്യത കൂടുതലാണ്. കുട്ടികളെ തനിയെ പുറത്തുവിടാനാകാത്ത സാഹചര്യമാണ്. റോഡിൽ പലയിടത്തും നടക്കാൻ പോലും ഇടമില്ല. നിർമാണം പൂർത്തിയാകും വരെ കാൽനടയാത്രികർക്കു സുരക്ഷിതമായി നടക്കാൻ…

Read More

മെമു ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം.

ബെംഗളൂരു: മൈസൂരു, രാമനഗര ട്രെയിനുകൾ 5 മിനിറ്റ് നേരത്തെ പുറപ്പെടും. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തിയിരുന്ന ബെംഗളൂരു–രാമനഗര മെമു 6 ദിവസമാക്കി. ഞായറാഴ്ച സർവീസ് നടത്തിയിരുന്ന രാമനഗര–ബെംഗളൂരു പ്രതിവാര സ്പെഷൽ മെമു (06578) റദ്ദാക്കി. ബെംഗളൂരു–രാമനഗര മെമു (66539):– തിങ്കളും ചൊവ്വയും രാത്രി 7.50നു പുറപ്പെട്ട് 8.41നു രാമനഗരയിലെത്തും. ബെംഗളൂരു–മൈസൂരു മെമു (06575):– ബുധൻ, വ്യാഴം, വെള്ളി, ശനി രാത്രി 7.50നു പുറപ്പെട്ട് 10.40നു മൈസൂരുവിലെത്തും. കൃഷ്ണദേവരായ (7.57), നായന്ദഹള്ളി (8.02), ജ്ഞാനഭാരതി (8.06), കെംഗേരി(8.11), ഹെജ്ജല(8.19), ബിഡദി (8.25) കീറ്റോഹള്ളി(8.32), രാമനഗര(8.41), ചന്നപട്ടണ(8.54), മണ്ഡ്യ(9.24), പാണ്ഡവപുര(9.49), ശ്രീരംഗപട്ടണ(9.57) (9.57)…

Read More

ആലിംഗനവും ഒരു ജോലിയാണ്!!!

ന്യൂയോര്‍ക്ക്: ആലിംഗനവും ഒരു ജോലിയാണെന്ന്‍ എത്ര പേര്‍ക്ക് അറിയാം അല്ലെ. എന്നാല്‍ അത് ഒരു ജോലിയാണെന്നും അതില്‍ നിന്നും പ്രതിവര്‍ഷം 28 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സമ്പാദിക്കാം എന്നുമാണ് ഒരു അമേരിക്കന്‍ സ്ത്രീ തെളിയിക്കുന്നത്. ജീ​വി​ത​ത്തി​ൽ എ​ന്തു ജോലി തിര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യ​പ്പോ​ൾ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ജോലി തന്നെ തിരഞ്ഞെടുക്കാം എന്ന് റോബിന്‍ സ്റ്റീന്‍ എന്ന യുവതി തീ​രു​മാ​നി​ക്കുകയായിരുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട ആ ജോലി എന്നുപറയുന്നത് ആ​ളു​ക​ളെ ആലിംഗനം ചെയ്യുക എ​ന്നതാ​യി​രു​ന്നു. ആ​ളു​ക​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​മ്പോള്‍ അ​വ​രു​ടെ ശ​രീ​രം ഓ​ക്സി​റ്റോ​സി​ൻ എ​ന്ന ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കുമെന്നും. ഇ​ത്…

Read More

സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ട്രെയ്ലര്‍ പുറത്തുവിട്ടു

മാര്‍വല്‍ സ്റ്റുഡിയോയും സോണിയും ചേര്‍ന്ന് നിര്‍മിക്കുന്ന സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ജൂലൈ 5ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. യുഎസ് വെര്‍ഷനും ഇന്റര്‍നാഷണല്‍ വെര്‍ഷനും തമ്മില്‍ വ്യത്യാസമുള്ള ട്രെയിലറുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ ഭാഗം ചെയ്ത ജോണ്‍ വാട്ട്സ് ആണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. സ്പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ടാണ്. നിക്ക് ഫ്യൂരി എന്ന കഥാപാത്രമായി സാമുവേല്‍ ജാക്സനും, മിസ്റ്റീരിയോ എന്ന കഥാപാത്രമായി ജേക്ക് ഗൈലന്‍ഹലും അഭിനയിക്കുന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ മൂന്നാം ഫെയ്സിലെ അവസാന ചിത്രങ്ങളായി ക്യാപ്റ്റന്‍ മാര്‍വലും എന്‍ഡ്…

Read More

കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക്.. കർണാടക സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിൽ.

ബംഗളൂരു: കർണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടു വരുന്നതായുള്ള  സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കർണാടകയിലെ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാക്കി ബിജെപി. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി താവളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കോൺഗ്രസ് എംഎൽഎയായ പ്രതാപ് ഗൗഢ പാട്ടീൽ ആണ് ഇന്ന് പുലർച്ചയോടെ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. അതേസമയം ഇവരെ തിരിച്ചെത്തിക്കാന്‍…

Read More

ഇന്ന് കോണ്‍ഗ്രസ് – ജെഡിഎസ്, എംഎല്‍എമാരെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു!

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവുമായി കർണാടക രാഷ്ട്രീയം. കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി. എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. അതേ സമയം കോൺഗ്രസിലെ ഏഴ് എംഎൽഎമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷൻ താമര’യ്ക്ക്  നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെ ബി.ജെ.പി, എം.എല്‍.എമാര്‍ ഹരിയാനയില്‍ തുടരുകയാണ്. മന്ത്രിസഭാ പുനസംഘടനയുടെ പേരിൽ അതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീൽ എന്നിവർ…

Read More

കൊച്ചി വിമാനത്താവളത്തില്‍ മട്ടണ്‍ കറിയില്‍ കോടികളുടെ സ്വര്‍ണക്കടത്ത്

കൊച്ചി: കേരളത്തിൽ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് വർധിച്ചുവരികയാണ്. ഈയിടെ കള്ളക്കടത്തുകാര്‍ പരീക്ഷിയ്ക്കുന്നത് ഒരിയ്ക്കലും പിടിച്ചെടുക്കാന്‍ സാധ്യതയില്ലാത്ത വഴികളാണ്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചത് മട്ടന്‍കറിയില്‍ നിന്ന്. ഗള്‍ഫില്‍നിന്ന് എത്തിയ ഗാസിയാബാദ് സ്വദേശിയാണ് മട്ടന്‍കറിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ബാഗേജിന്റെ എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയാണ് ഏക്സൈസ് വിശദമായി പരിശോധിച്ചത്. ഈ പരിശോധനയിലാണ് മട്ടന്‍ കറിയില്‍ സ്വര്‍ണം കണ്ടെത്തിയത്. കറിയിലുണ്ടായിരുന്ന ഇറച്ചിയിലെ എല്ലുകളുടെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സാധാരണയെക്കാള്‍ അല്‍പം കൂടി നീളമുള്ള എല്ലുകളാണ് മട്ടന്‍ കറിയില്‍ ഉണ്ടായിരുന്നത്. എല്ലാ കഷണങ്ങളിലെയും എല്ലിനുള്ളില്‍ സ്വര്‍ണകഷണങ്ങള്‍ നിറച്ചിരുന്നു. മൊത്തം…

Read More
Click Here to Follow Us