കൊച്ചി വിമാനത്താവളത്തില്‍ മട്ടണ്‍ കറിയില്‍ കോടികളുടെ സ്വര്‍ണക്കടത്ത്

കൊച്ചി: കേരളത്തിൽ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് വർധിച്ചുവരികയാണ്. ഈയിടെ കള്ളക്കടത്തുകാര്‍ പരീക്ഷിയ്ക്കുന്നത് ഒരിയ്ക്കലും പിടിച്ചെടുക്കാന്‍ സാധ്യതയില്ലാത്ത വഴികളാണ്.

കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചത് മട്ടന്‍കറിയില്‍ നിന്ന്. ഗള്‍ഫില്‍നിന്ന് എത്തിയ ഗാസിയാബാദ് സ്വദേശിയാണ് മട്ടന്‍കറിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ബാഗേജിന്റെ എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയാണ് ഏക്സൈസ് വിശദമായി പരിശോധിച്ചത്. ഈ പരിശോധനയിലാണ് മട്ടന്‍ കറിയില്‍ സ്വര്‍ണം കണ്ടെത്തിയത്.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

കറിയിലുണ്ടായിരുന്ന ഇറച്ചിയിലെ എല്ലുകളുടെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സാധാരണയെക്കാള്‍ അല്‍പം കൂടി നീളമുള്ള എല്ലുകളാണ് മട്ടന്‍ കറിയില്‍ ഉണ്ടായിരുന്നത്. എല്ലാ കഷണങ്ങളിലെയും എല്ലിനുള്ളില്‍ സ്വര്‍ണകഷണങ്ങള്‍ നിറച്ചിരുന്നു.

മൊത്തം 108 സ്വര്‍ണകഷണങ്ങള്‍ ഉണ്ടായിരുന്നു. ആകെ 146 ഗ്രാം സ്വര്‍ണമാണ് എല്ലുകളുടെ ഉള്ളില്‍ ഒളിപ്പിച്ചിരുന്നത്. സാധാരണ കറി കൊണ്ടുവരുന്ന തരം പാത്രത്തിലായിരുന്നു മട്ടന്‍കറി കൊണ്ടുവന്നത്. കറിയിലുണ്ടായിരുന്ന എല്ലുകളെല്ലാം എടുത്ത് കഴുകി നോക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts