കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് കെ.സി. വേണുഗോപാല്‍

ബംഗളൂരു: കോണ്‍ഗ്രസില്‍ യാതൊരുവിധ ആഭ്യന്തര കലഹവുമില്ലെന്ന് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി.

മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായും താന്‍ സമ്പര്‍ക്കത്തിലാണെന്നും ഈ നാടകം ഒന്ന് രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ബിജെപി കര്‍ണാടകത്തില്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നും പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം ഇപ്പോഴില്ല, ആരും വിട്ടുപോകില്ല, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. കൂടാതെ, എംഎല്‍എ മാരുമായി സംസാരിച്ചെന്നും, ആരും രാജിവയ്ക്കില്ലെന്നും കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യം വളരെ തൃപ്തികരമായിട്ടാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

അതേസമയം ബിജെപി നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ബംഗളൂരുവില്‍ കോണ്‍ഗ്രസ് – ദള്‍ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള “ഓപ്പറേഷന്‍ ലോട്ടസ്” ബിജെപി ശക്തമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts