“ഒരു മുസ്‍ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി എന്നതിനപ്പുറം ദിനേശിന്റെ സംഭാവന എന്താണ് ?” കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെ;കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാഗ്വാദം തുടരുന്നു..

ബെംഗളൂരു : “ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ അവരുടെ കൈവെട്ടണം” എന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്,ഇതിന് മറുപടിയായി കെ പി സി സി പ്രസിഡന്റ്‌ ദിനേശ് ഗുണ്ടു റാവു ട്വിറ്റെറില്‍ പ്രതികരിക്കു  കയായിരുന്നു.

“എം പി എന്നാ നിലക്കും മന്ത്രി എന്നാ നിലക്കും അനന്ത് കുമാര്‍ ഹെഗ് ഡെ ഇതുവരെ കര്‍ണാടകക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത് ” എന്നാണ് ഗുണ്ടു റാവു ചോദിച്ചത്,അതിനു മറുപടിയായി നേഷിന്റെ സംഭാവന എന്താണെന്ന് ഹെഗ്ഡെ തിരിച്ചടിച്ചു. ഒരു മുസ്‍ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി എന്നതിനപ്പുറം അദ്ദേഹത്തിന്റെ മറ്റു സംഭാവനകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഹെഗ്ഡെ ട്വിറ്ററിൽ കുറിച്ചു.   വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിച്ച് ഹെഗ്ഡെ തരംതാഴുന്നതിൽ സങ്കടമുണ്ടെന്ന് ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചിട്ടുണ്ട്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

അതേ സമയം താനുമായി ദിനേഷ് ഒളിച്ചോടുകയായിരുന്നില്ല, മറിച്ച് ആചാരമര്യാദകളോടെ വിവാഹം കഴിക്കുകയായിരുന്നെന്ന് ഭാര്യ തപസും പ്രതികരിച്ചു. ഇത്തരം നീച പരാമർശങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചത്  കഷ്ടമാണെന്നും അവർ പറഞ്ഞു.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

മടിക്കേരിയിൽ അനന്ത് കുമാർ ഹെഗ്ഡെ നടത്തിയ പ്രസംഗത്തിലാണ് ‘കൈ വെട്ടൽ’ പരാമർശം. ഹിന്ദു സമുദായ അംഗങ്ങളോടു ചരിത്രം രചിക്കുന്നവരാകാനും , വെറും ചരിത്ര വായനക്കാരായി ഒതുങ്ങരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts