കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ എസ്.ടി സോമശേഖർ. മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക്  ഒരവസരം കൂടി നൽകേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കുമാരസ്വാമി കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു.

പ്രശ്നം തീർക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് സോമശേഖറിന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണു മാപ്പുപറച്ചിൽ. കുമാരസ്വാമി കുടുംബാധിപത്യം പിന്തുടരുന്നു എന്ന പരാമർശത്തിൽ മുഖ്യമന്ത്രിയെയോ ജനതാദൾ (എസ്) നേതാക്കളെയോ നോവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില വാസ്തവങ്ങൾ മാത്രമാണു പറഞ്ഞതെന്നുമാണു വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts