തടസ്സങ്ങൾക്ക് ഒടുവിൽ കടുവ നാളെ തിയേറ്ററിൽ എത്തും

പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒഴിഞ്ഞു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.

സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് തീയതിയിൽ അന്തിമ തീരുമാനമായതോടെ അഡ്വാൻസ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.

ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗിൽ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സെൻസർ ബോർഡിന് നിർദ്ദേശം നൽകിയത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

നീണ്ട എട്ടു വർഷത്തിന് ശേഷമുള്ള ഷാജി കൈലാസിൻറെ തിരിച്ചുവരവ് ചിത്രമാണ് ഇത് . എന്നാൽ കടുവയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കടുവയാണ് ആദ്യം റിലീസായി എത്തുന്നത്. എലോൺ ഡയറക്‌ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് സൂചന. ഏപ്രിൽ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിർത്തിവച്ചിരുന്നു. പിന്നീട് എലോൺ പൂർത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts