വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം 

ബെംഗളൂരു: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വാടകവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. ഈജിപുരയിൽ താമസിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള മസൂറൽ ഷെയ്‌ക്കാണ് പോലീസ് പിടിയിലായത് . മിസോറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ 22കാരിയാണ് പീഡനത്തിനിരയായത്. 

കഴിഞ്ഞ ഏപ്രിൽ മുതൽ കൂട്ടുകാർക്കൊപ്പം വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശേഷം ആരോ വാതിലിൽ മുട്ടി കോളിംഗ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ വിദ്യാർത്ഥി ഉറക്കത്തിൽ നിന്നും ഉണർന്ന് വാതിൽ തുറന്നു. ഉടൻ  തന്നെ അകത്തേക്ക് അതിക്രമിച്ച് കടന്ന ഷൈക്ക് അവളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. തന്നെ ഒന്നും ചെയ്യരുതെന്നും അതിനായി പണം നൽകാമെന്നും അവൾ പറഞ്ഞെങ്കിലും അവൻ അത് കേൾക്കാൻ തയ്യാറായില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. ബഹളം കേട്ട് അവളുടെ രണ്ട് സുഹൃത്തുക്കൾ ഉണർന്ന് നിലവിളിച്ചതോടെ   അയൽവാസികളിൽ ചിലർ സംഭവസ്ഥലത്തെത്തുകയും ഷെയ്ക്കിനെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയും ആണ് ഉണ്ടായത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts