വിദ്യാർത്ഥികൾ ചൂടുവെള്ളം കരുതണം, രക്ഷിതാക്കളുടെ സമ്മത പത്രം ഉറപ്പാക്കണം..1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് നേരിട്ടുള്ള അധ്യായനം ആരംഭിക്കുന്നു;മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്.

ബെംഗളൂരു : ഒന്നു മുതൽ 5 വരെയുള്ള ക്ലാസക്കളിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 25 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് , സുരക്ഷാ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

  • സ്കൂളുകളുടെ പ്രവേശന കവാടത്തിൽ തെർമൽ പരിശോധനാ സംവിധാനം ഉറപ്പാക്കണം.
  • ക്ലാസ് മുറികളിൽ സാനിറ്റൈസർ ഉറപ്പാക്കണം.
  • ക്ലാസ് മുറികളും വിശ്രമ മുറികളും എല്ലാ ദിവസവും അണുവിമുക്തമാക്കണം.
  • രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം.
  • വിദ്യാർഥികളെ പല ഗ്രൂപ്പുകളായി തിരിക്കണം. തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
  • 50 വയസ്സിനു മുകളിലുള്ള അധ്യാപകർ മാസ്കിനു പുറമേ ഫെയ്സ് ഷീൽഡ് ധരിക്കണം.
  • കുട്ടികൾ വീട്ടിൽ നിന്ന് ചൂടുവെള്ളം
    കൊണ്ടുവരണം.
  • സ്കൂളുകളിലും ഇതിനുള്ള സൗകര്യം ഉറപ്പാക്കണം.
  • 2 ഡോസ് കോവിഡ് വാക്ലീനുമെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമേ വിദ്യാലയങ്ങളിലേക്ക് പ്രവേശനമുണ്ടാകൂ.
  • 25-30 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മാത്രമേ ക്ലാസ് പാടുള്ളൂ.
  • നവംബർ 2 മുതൽ രാവിലെ 10.30 മുതൽ
    വൈകിട്ട് 4.30വരെ ക്ലാസെടുക്കുന്ന രീതിയിലേക്കു മാറാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts