ഹോസ്പിറ്റൽ വേണമെന്നാവശ്യം; തീർഥാടന കേന്ദ്രമായ ശൃം​ഗേരിയിൽ ബന്ദ്

ബെം​ഗളുരു; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ബന്ദിൽ തീർഥാടന കേന്ദ്രമായ ശൃം​ഗേരി നിശ്ചലമായി.

ബന്ദിനോടനുബന്ധിച്ച് ടൗണിലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ടാക്സികളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തിയില്ല. എല്ലായ്പ്പോഴും തീർഥാടകരാൽ നിറയുന്ന ശൃം​ഗേരിയിൽ പെട്ടെന്നുണ്ടായ ബന്ദിൽ തീർഥാടകർ വലഞ്ഞു.

ഏതാനും ചില സംഘടനകളാണ് ശൃം​ഗേരിയിൽ ഹോസ്പിറ്റൽ വേണമെന്ന ആവശ്യം ഉയർത്തി ബന്ദിന് ആഹ്വാനം നടത്തിയത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

നിലവിൽ 30 കിടക്കകൾ മാത്രമുള്ള ഒരു സർക്കാർ ആശുപത്രിയാണ് ഇവിടുള്ളത്. മണിപ്പാലിലും ശിവമൊ​ഗയിലുമാണ് ജനങ്ങൾ ആശുപത്രി സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്.

എന്നാൽ ശൃം​ഗേരിയിൽ നിന്ന് ഇത്രദൂരം യാത്ര ചെയ്ത് എത്തുമ്പോഴേക്കും രോ​ഗികൾ മരിക്കാറുണ്ടെന്ന് ജനങ്ങൾ പറഞ്ഞു. ഇത് മുൻനിർത്തിയാണ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബന്ദിൽ ജനങ്ങൾ പങ്കാളികളായത്.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts