ഹോസ്പിറ്റൽ വേണമെന്നാവശ്യം; തീർഥാടന കേന്ദ്രമായ ശൃം​ഗേരിയിൽ ബന്ദ്

ബെം​ഗളുരു; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ബന്ദിൽ തീർഥാടന കേന്ദ്രമായ ശൃം​ഗേരി നിശ്ചലമായി. ബന്ദിനോടനുബന്ധിച്ച് ടൗണിലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ടാക്സികളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തിയില്ല. എല്ലായ്പ്പോഴും തീർഥാടകരാൽ നിറയുന്ന ശൃം​ഗേരിയിൽ പെട്ടെന്നുണ്ടായ ബന്ദിൽ തീർഥാടകർ വലഞ്ഞു. ഏതാനും ചില സംഘടനകളാണ് ശൃം​ഗേരിയിൽ ഹോസ്പിറ്റൽ വേണമെന്ന ആവശ്യം ഉയർത്തി ബന്ദിന് ആഹ്വാനം നടത്തിയത്. നിലവിൽ 30 കിടക്കകൾ മാത്രമുള്ള ഒരു സർക്കാർ ആശുപത്രിയാണ് ഇവിടുള്ളത്. മണിപ്പാലിലും ശിവമൊ​ഗയിലുമാണ് ജനങ്ങൾ ആശുപത്രി സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്. എന്നാൽ ശൃം​ഗേരിയിൽ…

Read More
Click Here to Follow Us