മേയ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും:ആരോഗ്യമന്ത്രി

ബെംഗളൂരു: കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെയ് ആദ്യ വാരത്തോടെ  സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തിൽ മഹാമാരിയുടെ ഏത് തരംഗവും 80-120 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ്. ഇതിപ്പോൾ തുടക്കം ആയതിനാൽ  മെയ് അവസാനം വരെയും നമ്മൾ ജാഗരൂകരായിരിക്കണം“, എന്ന് മന്ത്രി പറഞ്ഞു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച കോവിഡ് സാങ്കേതിക ഉപദേശക സമിതിയിലെയും വിദഗ്ധ സമിതിയിലെയും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈറസ്‌ വ്യാപനം കുറക്കാൻ വിദഗ്ദർ  പല നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ഒരു റിപ്പോർട്ട് ആക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അവ മുഖ്യമന്ത്രിയുമായും മറ്റ് മുതിർന്ന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യും“, എന്ന് മന്ത്രി കൂട്ടിച്ചേർത്തു

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts