ബെംഗളൂരുവിലെ അകെ കോവിഡ് കിടക്കകളിൽ 75% ത്തിലധികവും നിറഞ്ഞു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളും കോവിഡ് കെയർ സെന്ററുകളും (സിസിസി) അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച വരെ ആയിരത്തിൽ താഴെ കിടക്കകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. സർക്കാർ ക്വാട്ടയിലെ മുക്കാൽ ഭാഗം കിടക്കകളും ഇതിനകം രോഗികൾക്ക് കൊടുത്ത് കഴിഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും സി സി സികളിലെയും 3,474 സർക്കാർ ക്വാട്ട ബെഡുകളിൽ 872 എണ്ണം മാത്രമാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നതെന്ന് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം വരെ 51,236 ആക്റ്റീവ് കോവിഡ് 19 കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സർക്കാർ മെഡിക്കൽ കോളേജുകളായ വിക്ടോറിയ ആശുപത്രി, ബോറിംഗ് ആശുപത്രി, ലേഡി കർസൺ ആശുപത്രി എന്നിവ ഞായറാഴ്ച രാവിലെയോടെ നിറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts