വനംവകുപ്പധികൃതർ ഒരുക്കിയ കെണിയിൽ കുടുങ്ങി പുള്ളിപ്പുലി

ബെംഗളൂരു : ബൽത്തങ്ങടിയിലെ സവനലുവാസികളെ കഴിഞ്ഞ രണ്ടുമാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു. കഴിഞ്ഞദിവസമാണ് വനംവകുപ്പധികൃതർ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങിയത്.

ജൂലായ്‌ ആദ്യമാണ് പ്രദേശവാസികൾ പുള്ളിപ്പുലിയെ കണ്ടത്. അന്നുതൊട്ട് ഭീതിയിലായിരുന്നു ഗ്രാമവാസികൾ. രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവർ.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പ്രദേശത്തെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട് നിരന്തരം ഭീതിപടർത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി ജൂലായിയിൽതന്നെ കോഴിയെ ഇരയാക്കി കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, പുലി പിടിതന്നില്ല.

കഴിഞ്ഞദിവസം രാത്രിയാണ് ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി കുടുങ്ങിയത്. രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ എത്തി പുലിയെ കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts