വ്യാജവാർത്ത പ്രചരിപ്പിച്ചു; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ടാളുടെ പേരിൽ കേസ് എടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ബംഗ്ലാദേശി മാധ്യമപ്രവർത്തകന്റെയും ജയ്‌പുർ ആസ്ഥാനമായ ന്യൂസ് പോർട്ടലിലെ ജീവനക്കാരിയുടെ പേരിലും ബെംഗളൂരു പോലീസ് കേസെടുത്തു.

മാധ്യമപ്രവർത്തകനായ സലാ ഉദ്ദിൻ ഷൊയബ് ചൗധരി, ന്യൂസ് പോർട്ടൽ ജീവനക്കാരി അഥിതി എന്നിവരുടെ പേരിലാണ് ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായ അഡ്വ. ജി. ശ്രീനിവാസ് നൽകിയ പരാതിയിലാണ് നടപടി.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ വ്യാജവിവരങ്ങൾ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനാണ് ബംഗ്ലാദേശി മാധ്യമപ്രവർത്തകനെതിരേ കേസെടുത്തത്.

പോസ്റ്റ് ഷെയർ ചെയ്തതിനാണ് ജീവനക്കാരിക്കെതിരേ കേസ്. സോണിയാ ഗാന്ധിക്ക് വിദേശ ചാര ഏജൻസിയുമായി ബന്ധമുണ്ടെന്നായിരുന്നു ചൗധരി എക്‌സിൽ പോസ്റ്റ് ചെയ്തത്. ഗാന്ധി കുടുംബത്തിന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൗധരി വ്യാജ വാർത്ത പോസ്റ്റ് ചെയ്തതെന്ന് പരാതിയിൽ ആരോപിച്ചു.

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

രാഹുൽ ഗാന്ധിക്കെതിരേയും വ്യാജ വാർത്തകൾ ഇയാൾ പ്രചരിപ്പിച്ചതായും പരാതിയിൽ ആരോപിച്ചു.

ഗാന്ധി കുടുംബത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts