കാശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ പ്രഖ്യാപനവുമായി കർണാടക

ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ സ്കൂള്‍ അധികൃതർ.

കൃഷ്ണ കന്നഡയിലെ പുട്ടൂര്‍ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാര്‍ഹമായ ഈ പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിൽ.

അംബിക മഹാവിദ്യാലയത്തിന്റെ കണ്‍വീനര്‍ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സൗജന്യ താമസവും ഭക്ഷണവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ വിദ്യാഭ്യാസ ചെലവുകള്‍ ഒരുവര്‍ഷത്തേക്ക് 80,000 രൂപയും, മറ്റുള്ള ചെലവുകളെല്ലാം ഉള്‍പ്പെടെ വേറെ 50,000 രൂപയും ഒരു കുട്ടിക്ക് ചെലവ് വരുന്നുണ്ട്. എന്നാല്‍, പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് ഇതെല്ലാം സൗജന്യമായി നല്‍കാനാണ് സ്കൂള്‍ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts