ബെംഗളൂരു: കോവിഡ് 19 ബാധിച്ച 33 കാരൻ ശനിയാഴ്ച പുലർച്ചെ തുടർച്ചയായി ബെംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. ശിവാജി നഗർ സ്വദേശി ആണ് മരണപ്പെട്ടത്.
സർക്കാരിൻറെ കോവിഡ് 19 അടിയന്തര സേവനങ്ങൾ വഴി ഒരു കിടക്ക ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും രണ്ട് ആശുപത്രികളും പ്രവേശനം നിഷേധിക്കുകയായിരുന്നു.
കോവിഡ് ബെഡ് മാനേജ്മെൻറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഗുരുതരമായ രോഗികൾക്കായി സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും സംസ്ഥാനത്ത് കിടക്ക ലഭിക്കാതെയുള്ള കോവിഡ് മരണത്തിന് വീണ്ടും വഴിവെച്ചു.
24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) രണ്ട് ആശുപത്രികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ആശയവിനിമയമൊന്നും ഉണ്ടായില്ല എങ്കിൽ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ബി ബി എം പി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.