സൂര്യയുടെ നായികയാവാൻ പൂജ ഹെഗ്‌ഡെ

ചെന്നൈ: സൂര്യ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. ‘സൂര്യ 39’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് സൂര്യയും പൂജ ഹെഗ്ഡെയും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പാൻ ഇന്ത്യൻ നായികയാണ് പൂജ ഹെഗ്‌ഡെ. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങൾ തെലുങ്കിലിൽ ‘രാധേ ശ്യാം’ തമിഴിൽ ‘ബീസ്റ്റ്’ എന്നിവയാണ്. തെലുങ്കിൽ പ്രഭാസിന്റെ നായികയായും തമിഴിൽ വിജയ്‍യുടെ നായികയായും ആണ് എത്തിയത്. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ജനഗണമന’ എന്ന ചിത്രതിലൂടെയും എത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts