ഇനി “യാത്ര പൊളിയാക്കാം”; സ്വിഫ്റ്റിന് പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ എത്തുന്നു; ബസുകള്‍ നിര്‍മിക്കുന്നത് ബെംഗളുരുവിലെ വര്‍ക്ക് ഷോപ്പിൽ

തിരുവനന്തപുരം: യാത്രാസുഖവും മികച്ച സര്‍വീസും കൊണ്ടു വച്ചു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പുതിയ മോഡല്‍ ബസുകള്‍ കൂടി എത്തുന്നു.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകളിലും സ്ലീപ്പര്‍ കം സിറ്റിങ് ബസുകളാണ് വരുന്നത്. ഗജരാജ എന്ന സ്ലീപ്പര്‍ ബസിനും ഗരുഡ എന്ന എസി സീറ്റര്‍ ബസുകള്‍ക്കുമിടയില്‍ ഹൈബ്രിഡ് എന്ന പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളാണ് നിരത്തിലിറങ്ങാൻ പോകുന്നത്.

ബെംഗളുരുവിലെ വര്‍ക്ക് ഷോപ്പിലാണ് ഇതിനുവേണ്ടിയുള്ള ബസുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ രണ്ടു ബസുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. അശോക് ലെയ്്ലാന്‍ഡിന്റെ ചേസിസുകളിലാണു പുതിയ രണ്ടു ബസുകളും നിര്‍മിക്കുന്നത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകളാണ് നിരത്തിലിറക്കുക. ബസുകളിൽ 25 വീതം സീറ്റുകളും 15 വീതം ബെർത്തുകളുമുണ്ടാകും. എയർ സസ്‌പെൻഷൻ, റിക്ലയിനിങ് സീറ്റുകൾ, സീറ്റുകൾക്കുസമീപം ചാർജിങ് പോയിന്റുകൾ എന്നിങ്ങനെ സൗകര്യമുണ്ടാകും.

ടിക്കറ്റ്‌ നിരക്ക്‌ ബെർത്തിന്‌ മറ്റുസീറ്റിനേക്കാൾ 25 ശതമാനം അധികമായിരിക്കും. വോൾവോ ബസിന്റെ ടിക്കറ്റ്‌ നിരക്കിനേക്കാൾ കുറവിൽ യാത്ര ചെയ്യാം. രാത്രി സർവീസുകളായിരിക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ ഇവ വൈകാതെ തന്നെ കെ.എസ്.ആര്‍.ടി.സിക്കു കൈമാറും.

പരീക്ഷണാടിസ്ഥാനത്തില്‍ എത്തുന്ന സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ക്ക് പുറമേ 113 ഇലക്ട്രിക് ബസുകളും വരും മാസങ്ങളില്‍ സ്വിഫ്റ്റിന്റെ നിരയിലെത്തും. 2022 ഏപ്രില്‍ 11നാണ് സ്വിഫ്റ്റിന്റെ 116 ഡീസല്‍ ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന സ്വിഫ്റ്റ് പിന്നീട് സിറ്റി സര്‍ക്കുലര്‍ സര്‍വീസും ഏറ്റെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ തന്നെ ഈ വര്‍ഷം ഏപ്രിലില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളും സ്വിഫ്റ്റ് ഏറ്റെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts