ആർ ആൻഡ് ഡി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി കർണാടക

ബെംഗളൂരു: വികസനവും ഗവേഷണവും ലക്ഷ്യം വെക്കുന്ന ആർ ആന്റ് ഡി നയം ആദ്യമായി നടപ്പാക്കാനൊരുങ്ങി  കർണാടക.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി പദ്ധതി അവലോകനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതോടെ ആർ ആന്റ് ഡി നയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും.

ബെംഗളൂരുവിൽ നടന്ന ചർച്ചയിൽ നയരൂപീകരണത്തെ കുറിച്ച് സംസാരിച്ചു. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകി. ടാസ്‌ക് ഫോഴ്‌സ് അശോക് ഷെട്ടറിനോട് പുരോഗതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാന തല ആർ ആന്റ് ഡി കൗൺസിൽ ആന്റ് ഫൗണ്ടേഷൻ സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ജനങ്ങൾക്ക് ഉപകാരപ്രദമാകുമ്പോൾ മാത്രമാണ് ഏത് പദ്ധതിയും വിജയത്തിൽ എത്തുകയെന്നും എല്ലാ മേഖലകളിലും പോളിസിയുടെ ഗുണങ്ങൾ  എത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേർക്കും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.1 ശതമാനം തുകയാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഇതിനായി വിനിയോഗിക്കുക. ഗവേഷണ ആവശ്യങ്ങൾക്കായി മറ്റു വകുപ്പുകളിൽ നിന്നും തുക വിനിയോഗിക്കും.

നയരൂപീകരണത്തിന് മുന്നോടിയായി അനുബന്ധ സംരംഭം ആരംഭിച്ചതായും ബൊമ്മൈ അറിയിച്ചു. മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം പോളിസി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us