സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം തുടങ്ങിയ തീരങ്ങളിൽ കേന്ദ്ര ജലകമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നദികളിലെ നീരൊഴുക്കിൽ വർദ്ധനവുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് പല ജില്ലകളിലും പുഴയോരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ചാലക്കുടി പുഴ, ആറൻമുള പുഴ, മൂവാറ്റുപുഴ പുഴ, പെരിയാർ പുഴ, നെല്ലിയാമ്പതി നൂറടി പുഴ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പമ്പ അച്ചൻകോവിലാർ, മണിമല നദികൾ കരതൊട്ട് ഒഴുകുന്നുണ്ട്. എറണാകുളം ഏലൂരിലെ കുട്ടിക്കാട്ടുകരയിലാണ് പെരിയാർ കരകവിഞ്ഞൊഴുകുന്നത്. പ്രദേശത്തെ 40ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി, കുറ്റ്യാടി പുഴകളിൽ നീരൊഴുക്ക് വർധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us