മോഹൻ ലാലിന്റെ സംവിധാനം, ബറോസ് മേക്കിങ് വീഡിയോ വൈറൽ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ പുതിയ വീഡിയോ പുറത്തുവിട്ടു.

മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ  തുടങ്ങിയവരെയും വീഡിയോയിൽ കാണാം.

സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച്‌ താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുന്നത്. സന്തോഷ് ശിവന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
[masterslider id="10"]

Related posts