80 രൂപ ചെലവിൽ 21 കലകൾ പഠിക്കാം, പുതിയ ആപ്പുമായി ആശ ശരത്ത്

കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപ മാത്രം ചിലവാക്കിയാൽ മതി. നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് താരം അവതരിപ്പിക്കുന്നത്.

പ്രാണ ആശ ശരത് കൾച്ചറൽ സെൻറർ മൊബൈൽ ആപ്പ് വരുന്ന ശനിയാഴ്ച അവതരിപ്പിക്കും.

കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ താരം സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും നേരത്തെ പരിശീലനം നേടിയിട്ടുള്ളവർക്കും ഈ ആപ്പിൽ നിന്ന് കലകൾ അഭ്യസിക്കാം.

റെക്കോഡ് ചെയ്ത ക്ലാസുകളാണ് ആദ്യഘട്ടത്തിലുള്ളത്. ആശ ശരത്ത് കൾച്ചറൽ സെൻറർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts