പഠാനെതിരെ പ്രതിഷേധം, പോസ്റ്റർ കീറി കരി ഓയിൽ ഒഴിച്ചു

ബെംഗളൂരു: ഷാരൂഖ് ഖാൻ നായകനായ പഠാനെതിരെ റിലീസ് ദിനത്തിൽ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ . രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. കർണാടകയിലെ വിശ്വഹിന്ദു പരിഷത്ത അനുഭാവികൾ ചിത്രത്തിൻറെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയിൽ അണിയറക്കാർ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ്…

Read More

ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Read More

ഒടിടി പ്ലാറ്റ്ഫോമുമായി ഷാരുഖ് ഖാൻ

സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ് ഖാന്‍. എസ്‌ആര്‍കെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്.ഷാരൂഖ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡില്‍ അക്ഷയ് കുമാര്‍ അടക്കമുളള താരങ്ങള്‍ക്ക് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും അരങ്ങേറ്റം നടത്തിയിരുന്നില്ല. അതിനിടെയാണ് സ്വന്തം പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച്‌ താരത്തിന്റെ വരവ്.

Read More
Click Here to Follow Us