ഷാരൂഖ് ഖാൻ പ്രത്യേക ചികിത്സയ്ക്കായി വിദേശത്തേക്ക് 

കണ്ണിലെ ചികിത്സയ്‌ക്കായി ബോളിവുഡ് സൂപ്പർ താരം ഇന്നോ നാളെയോ അമേരിക്കയിലേക്ക് പറക്കും.

അടുത്തിടെയാണ് താരം യുകെയില്‍ നിന്ന് എത്തിയത്.

മുംബൈയിലെ ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി നടൻ എത്തിയെങ്കിലും ചില കാരണങ്ങളാല്‍ ഇത് നടന്നില്ല.

ഇതോടെയാണ് വിദേശത്തേക്ക് പറക്കാൻ തീരുമാനിച്ചത്. ബോളിവുഡ് ഹംഗാമയാണ് വാർത്ത പുറത്തുവിട്ടത്. ഇന്നോ നാളെയോ താരം അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

അതേസമയം ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനി ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമാെന്നും നടത്തിയിട്ടില്ല.

നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതമേറ്റ താരത്തെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2014 ല്‍ വിഷൻ നേരെയാക്കാൻ മൈനർ സർജറിക്കും താരം വിധേയനായിട്ടുണ്ട്.

താരം ഇനി കിംഗ് എന്ന ചിത്രത്തിലാകും അഭിനയിക്കുന്നത്.

താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം രാജ് കുമാർ ഹിരാനിയുടെ ഡങ്കിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts