പത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.

Read More

സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു

ബെംഗളൂരു: ബാങ്കോക്കില്‍ നിന്നും നഗരത്തിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ്…

Read More

വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജില്‍ നട്ട്, ബോള്‍ട്ടുകളുടെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2.3 കിലോഗ്രാം സ്വര്‍ണ്ണ പേസ്റ്റ് പിടികൂടിയിരുന്നു.  

Read More

പാമ്പുകളെ കടത്തിയത് സ്തനങ്ങൾക്കിടയിൽ വച്ച് ; യുവതി കസ്റ്റംസ് പിടിയിൽ

ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…

Read More

ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്നും 1.59 കോടിയുടെ സ്വർണം പിടികൂടി

ബെംഗളൂരു: മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 3,000 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജീൻസിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വർണം കടത്തിയത്. കഴിഞ്ഞ ദിവസം തോർത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പതിവ് വഴികൾ പിടിക്കപ്പെടുന്നത് മൂലം കള്ളക്കടത്ത് സംഘങ്ങൾ പുതിയ വഴികൾ തേടുന്നതിന് തെളിവുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ തോർത്തുമായി…

Read More

സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താനുള്ള ശ്രമം, ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൊബൈൽ കവറിനുള്ളിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി  കടത്താ ൻ ശ്രമിച്ചയാൾ  വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ആർടി നഗർ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 21 ലക്ഷത്തോളം വില മതിക്കുന്ന സ്വർണം ഇയാളിൽ നിന്നും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്.

Read More

ചെങ്കല്ല് കടത്ത് കേസിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു

ബെംഗളൂരു : ചുവന്ന മണൽ കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കും മറ്റ് രണ്ട് പേർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കുറ്റവും ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേവനഹള്ളിയിലെ എയർ കാർഗോ കോംപ്ലക്‌സിലെ കസ്റ്റംസ് സൂപ്രണ്ട് വെങ്കിടേഷ് സി, അനന്തപത്മനാഭ റാവു കെ, കസ്റ്റംസ് ഇൻസ്‌പെക്ടർ രവീന്ദർ പവാർ, സതീഷ് കുമാർ ടി എന്നിവർക്ക് കള്ളക്കടത്ത് ബന്ധമുണ്ടെന്ന് സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Read More

സ്വർണം മോഷ്ടിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ

ബെംഗളൂരു: 1.7 കിലോ സ്വർണം മോഷ്ടിച്ചതിന് രണ്ട് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഏതാനും വർഷം മുമ്പ് പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് ഓഫീസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ശനിയാഴ്ച കസ്റ്റംസ് സൂപ്രണ്ട് (വിജിലൻസ്) ശ്രീനിവാസ് ഗോപാൽ എം.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. ഇതാദ്യമായല്ല കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സ്വർണം സംഭരണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. 2019ൽ ഗോഡൗണിൽ നിന്ന് 157 ഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സൂപ്രണ്ടുമാരും ഇൻസ്‌പെക്‌ടർമാരും ആണ്  ഗോഡൗണിന്റെ ചുമതല വഹിച്ചിരുന്നത്,…

Read More
Click Here to Follow Us