മംഗളൂരു വിമാനത്താവളത്തിൽ നിന്നും 1.59 കോടിയുടെ സ്വർണം പിടികൂടി

ബെംഗളൂരു: മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 3,000 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജീൻസിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വർണം കടത്തിയത്.

കഴിഞ്ഞ ദിവസം തോർത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പതിവ് വഴികൾ പിടിക്കപ്പെടുന്നത് മൂലം കള്ളക്കടത്ത് സംഘങ്ങൾ പുതിയ വഴികൾ തേടുന്നതിന് തെളിവുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ തോർത്തുമായി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ദുബായിൽ നിന്നുമാണ് ഫഹദ് എത്തിയത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

അബുദാബിയിൽ നിന്നുമെത്തിയ യാത്രക്കാരനെ പിടികൂടിയത് രഹസ്യവിവരത്തിന്റെ അളവാണ്. മലദ്വാരത്തിൽ ഒളിപ്പിച്ച്‌ 1,162 ഗ്രാം സ്വർണമാണ് ഇയാൾ കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുൾ ജബീലാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts