ഗന്ധദ ഗുഡി പ്രീ റിലീസ് ഇവന്റ് കാണുന്നതിനിടെ ഹൃദയാഘാതം, പുനീത് രാജ്കുമാറിന്റെ ആരാധകൻ മരിച്ചു

ബെംഗളൂരു: അന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ഗന്ധദ ഗുഡിയുടെ പ്രീ റിലീസ് ഇവന്റ് കാണുന്നതിനിടെ പുനീതിൻറെ ആരാധകന്റെ ഹൃദയാഘാതം മൂലം മരിച്ചു. മല്ലേശ്വർ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ഗിരിരാജ് ആണ് മരിച്ചത്. പുനീത് പർവ്വ എന്ന പേരിൽ നടത്തിയ പരിപാടി ടിവിയിൽ കാണുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ശുചിമുറിയിലേക്ക് പോയ ഗിരിരാജ് കുഴഞ്ഞുവീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പുനീതിൻറെ കടുത്ത ആരാധകനായ ഗിരിരാജ് അദ്ദേഹത്തിന്റെ മരണശേഷം കടുത്ത വിഷാദത്തിലായിരുന്നു ഇയാൾ. വീട്ടിൽ പുനീതിൻറെ ചിത്രം വച്ച് ഗിരിരാജ് നിരന്തരം പൂജ ചെയ്യുമായിരുന്നു. ഒരിക്കൽ പുനീതിൻറെ വീഡിയോ കണ്ട ഗിരിരാജ് വീഡിയോയിലെ പോലെ ഭക്ഷണം വാരി മരണ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടന്ന ഗന്ധദ ഗുഡി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കാണാൻ തെന്നിന്ത്യൻ സിനിമാ താരങ്ങൾ നിരവധി പേർ എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts