അന്താരാഷ്ട്ര രക്തചന്ദനക്കടത്തുസംഘം പിടിയിൽ; നഗരത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

ബെംഗളൂരു: അന്താരാഷ്ട്ര രക്തചന്ദനക്കടത്തുസംഘം പിടിയിൽ; നഗരത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ ചരക്ക്ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കോടികളുടെ രക്തചന്ദനം വിദേശത്തേക്ക്‌ കടത്തുന്ന സംഘത്തിലെ 13 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) പിടികൂടിയത്.

ഇവരിൽനിന്ന് മൂന്നരക്കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം രക്തചന്ദനം പിടിച്ചതായി പോലീസ് പറഞ്ഞു. കർണാടകത്തിലെ പുത്തൂർ സ്വദേശി അബ്ദുൾറഷീദാണ് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ചൈന, വിയറ്റ്‌നാം, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കാണ് ഇവർ രക്തചന്ദനം കടത്തിയിരുന്നത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

അബ്ദുൾറഷീദ് വർഷങ്ങളായി രക്തചന്ദനക്കടത്ത് നടത്തിവരികയായിരുന്നുവെന്നും പലതവണ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടെന്നും എ.സി.പി. അലോക് കുമാർ പറഞ്ഞു. 2009-ലെ കള്ളനോട്ടുകേസിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. പോലീസ് പ്രത്യേകസംഘം രൂപവത്കരിച്ച് കഴിഞ്ഞ രണ്ടുമാസമായി രക്തചന്ദനക്കടത്തുസംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

വെള്ളിയാഴ്ച വിനായകനഗറിൽ രക്തചന്ദനം കടത്താൻ വാഹനം കാത്തുനിൽക്കുമ്പോഴാണ് എം.എസ്. ബാഷയെ അറസ്റ്റുചെയ്തത്. ഇയാൾ നൽകിയ വിവരത്തെത്തുടർന്നാണ് ഗോഡൗണുകളിൽ റെയ്ഡ് നടത്തിയത്. റഷീദിനെ പുത്തൂരിൽനിന്നും മറ്റുള്ളവരെ ഗോഡൗണുകളിൽനിന്നുമാണ് അറസ്റ്റുചെയ്തത്. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്വകാര്യബസുകളിൽ എത്തിക്കുന്ന രക്തചന്ദനം ഇവിടെനിന്ന് വിദേശത്തേക്കു കൊണ്ടുപോകുന്നതായിരുന്നു പതിവ്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ആന്ധ്രപ്രദേശിൽനിന്നാണ് ഇവർ രക്തചന്ദനം ബെംഗളൂരുവിൽ കൊണ്ടുവന്ന് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇവരുടെ ശൃംഖല പ്രവർത്തിക്കുന്നതായും പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts