‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട ജനങ്ങളെ ആശ്വസിപ്പിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന മോദിയാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുകയാണ് ‘മോദി’. രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്നതാണ് ഗാനത്തിന്‍റെ വീഡിയോ. ചിത്രത്തില്‍ വിവേക് ഒബ്‍റോയാണ് നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി…

Read More

എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ ഒരു സൈഡിൽ നിന്ന് പൊളിച്ചു തുടങ്ങി ബി.ജെ.പി;മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടു;അടുത്ത ലക്ഷ്യം കർണാടക?

ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച്…

Read More

യുവ എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന് സ്വീകരണമൊരുക്കി സഹൃദയ വേദി.

ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന്‌ എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ്‌ .എന്റെ സങ്കൽപം വായനക്കാർക്ക്‌ യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല . ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്‌റ്റും മാതൃഭുമി…

Read More

ആകെയുള്ള 2.4 ലക്ഷത്തിലെ 40000 മാന്‍ഹോളുകള്‍ വൃത്തിയാക്കി ജല അതോറിറ്റി;മഴക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നഗരം.

ബെംഗളൂരു: ആകെയുള്ള രണ്ടര ലക്ഷത്തോളം വരുന്ന മാന്‍ ഹോളുകളില്‍ നാല്‍പതിനായിരം എണ്ണം മഴക്കാലം വരുന്നതിന് മുന്‍പേ തന്നെ വൃത്തിയാക്കി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സീവേജ്  ബോര്‍ഡ്. ആകെയുള്ള 2.4 ലക്ഷം മാന്‍ ഹോളുകള്‍ വൃത്തിയാക്കാന്‍ ചുരുങ്ങിയത് 18 മാസത്തെ പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഉണ്ടാകുന്നതുപോലെ ഉള്ള വെള്ളപ്പൊക്കം നഗരത്തില്‍ ഈ വര്ഷം ഉണ്ടാകില്ല എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Read More

ഇസ്രായേലി സിനിമകള്‍ ആസ്വദിക്കാന്‍ നഗരവാസികള്‍ക്ക് അവസരം.

ബെംഗളൂരു: സിനിമ നിര്‍മാണത്തെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും പ്രശസ്ത ഇസ്രായേലി സംവിധായകന്‍മാരായ ഡാന്‍ വോല്‍മാനുമായും  പ്രകാശ്‌ ബെലവാടിയുമായും ചര്‍ച്ച ചെയ്യാനും ഇവരുടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ചില സിനിമകള്‍ കാണാനും ഉള്ള അവസരം നാളെ നഗരത്തിലെ സിനിമാ ആസ്വാദകര്‍ക്ക് നാളെ ലഭിക്കുന്നു. ഇസ്രയേല്‍ കോണ്‍സുലേറ്റ് ആണ് ഇത് നഗരത്തിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക് വേണ്ടി ഒരുക്കുന്നത്.

Read More

പ്രധാനമന്ത്രിയെ “കള്ളന്‍ ലാമ”എന്ന് പരിഹസിച്ച് പ്രകാശ്‌ രാജ്.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവും ഒരു വശത്ത് ശക്തമാണ്. ഇന്നലെ തന്നെ മോദിയെ പരിഹസിച്ച് രംഗത്തെത്തിയ തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ഇന്ന് കുറച്ചുകൂടി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ദ-ലൈ-ലാമ അഥവാ കള്ളനായ സന്യാസി എന്നാണ് മോദിയെ പ്രകാശ് രാജ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്. ഒരു പേഴ്സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

Read More

ജെ.ഡി.എസുമായി സൗഹാർദപരമായ ബന്ധം നിലനിർത്തണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം.

ബെംഗളൂരു: ജെ.ഡി.എസുമായി സൗഹാർദപരമായ ബന്ധം നിലനിർത്തണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം. മുന്നോട്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണമെന്ന ജെ.ഡി.എസ്. നേതാവിന്റെ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം കിട്ടിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. സഖ്യസർക്കാരിനെതിരേ കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തരുതെന്നും നിർദേശമുണ്ട്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകി. സഖ്യത്തിലെ ഭിന്നതകൾ എത്രയും വേഗം രമ്യമായി പരിഹരിക്കണമെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ യാതൊരു…

Read More

അന്താരാഷ്ട്ര രക്തചന്ദനക്കടത്തുസംഘം പിടിയിൽ; നഗരത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

ബെംഗളൂരു: അന്താരാഷ്ട്ര രക്തചന്ദനക്കടത്തുസംഘം പിടിയിൽ; നഗരത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ ചരക്ക്ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കോടികളുടെ രക്തചന്ദനം വിദേശത്തേക്ക്‌ കടത്തുന്ന സംഘത്തിലെ 13 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) പിടികൂടിയത്. ഇവരിൽനിന്ന് മൂന്നരക്കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം രക്തചന്ദനം പിടിച്ചതായി പോലീസ് പറഞ്ഞു. കർണാടകത്തിലെ പുത്തൂർ സ്വദേശി അബ്ദുൾറഷീദാണ് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ചൈന, വിയറ്റ്‌നാം, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കാണ് ഇവർ രക്തചന്ദനം കടത്തിയിരുന്നത്. അബ്ദുൾറഷീദ് വർഷങ്ങളായി രക്തചന്ദനക്കടത്ത് നടത്തിവരികയായിരുന്നുവെന്നും പലതവണ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടെന്നും എ.സി.പി. അലോക്…

Read More

കോൺഗ്രസ് എംഎൽഎയുടെ വീടിന് സമീപത്തു നടന്ന സ്ഫോടനത്തിൽ ഇരുട്ടിൽ തപ്പി പോലീസ്;പ്രതീക്ഷ ഫൊറൻസിക് ഫലത്തിൽ.

ബെംഗളൂരു : രാജരാജേശ്വരി നഗർ എം എൽ എ മുനിരത്നയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു വ്യക്തതയുമില്ലാതെ പോലീസ്. ഫോറൻസിക് ഫലം വന്നതിന് ശേഷം മാത്രമേ എതെങ്കിലും പറയാനാകൂ എന്നാണ് നിഗമനം. 11 ബി ക്രോസ് വയലിക്കാവിലെ മുനിരത്നയുടെ വസതിക്ക് സമീപം ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.തനിക്ക് അറിയാവുന്ന വ്യക്തിയാണ് മരണപ്പെട്ടത് എന്നും കുടുംബാംഗങ്ങളിൽ നിന്നും സംഭവം അറിഞ്ഞ ഉടനെ താൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും എം എൽ എ അറിയിച്ചു.അതേ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എംഎൽഎയുടെ കാർ പാർക്കിംഗ് സ്ഥലത്ത്…

Read More

എക്‌സിറ്റ്‌പോളുകൾ സംസ്ഥാനത്തെ കോൺഗ്രസ്-ദൾ സഖ്യം ഗുണംചെയ്തില്ലെന്ന് വ്യക്തമാക്കുന്നു!!

ബെംഗളൂരു: എക്‌സിറ്റ്‌പോളുകൾ സംസ്ഥാനത്തെ കോൺഗ്രസ്-ദൾ സഖ്യം ഗുണംചെയ്തില്ലെന്ന് വ്യക്തമാക്കുന്നു. സഖ്യത്തെ ആശങ്കയിലാക്കി എക്സിറ്റ്‌പോൾ പ്രവചനങ്ങൾ ബി.ജെ.പി.ക്ക് വൻ മുന്നേറ്റം പ്രവചിക്കുന്നു. ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ സർവേയിൽ ബി.ജെ.പി. 21-25 സീറ്റും കോൺഗ്രസ്-ദൾ സഖ്യം 3-6 സീറ്റും നേടുമെന്നാണ് പ്രവചനം. സുവർണ ന്യൂസിന്റെ സർവേയിൽ ബി.ജെ.പി.ക്ക് 18-20 സീറ്റും സഖ്യത്തിന് 7-10 സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. ചാണക്യ, വി.എം.ആർ., സി. വോട്ടർ, ജൻകി ബാത്ത് എന്നിവയും ബി.ജെ.പി. 21 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസ്-ദൾ സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കുന്നവിധത്തിലുള്ള പ്രവചനങ്ങളാണ് വന്നിരിക്കുന്നത്.…

Read More
Click Here to Follow Us