‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഭീകരാക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട ജനങ്ങളെ ആശ്വസിപ്പിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന മോദിയാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുകയാണ് ‘മോദി’.

രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്നതാണ് ഗാനത്തിന്‍റെ വീഡിയോ. ചിത്രത്തില്‍ വിവേക് ഒബ്‍റോയാണ് നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദ‍ർശനാനുമതി നൽകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ചിത്രം റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വധീനിക്കുമെന്ന പരാതിയില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. ചിത്രം മെയ്‌ 24ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒ​മം​ഗ് കു​മാറാണ്.

‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്‍റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 23 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us