ജെ.ഡി.എസുമായി സൗഹാർദപരമായ ബന്ധം നിലനിർത്തണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം.

ബെംഗളൂരു: ജെ.ഡി.എസുമായി സൗഹാർദപരമായ ബന്ധം നിലനിർത്തണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം. മുന്നോട്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണമെന്ന ജെ.ഡി.എസ്. നേതാവിന്റെ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം കിട്ടിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

സഖ്യസർക്കാരിനെതിരേ കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തരുതെന്നും നിർദേശമുണ്ട്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകി. സഖ്യത്തിലെ ഭിന്നതകൾ എത്രയും വേഗം രമ്യമായി പരിഹരിക്കണമെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ യാതൊരു ഭിന്നതയും നേതാക്കളിൽ ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തരമായി ഏകോപനസമിതി യോഗം വിളിച്ചുചേർക്കാൻ അധ്യക്ഷനായ സിദ്ധരാമയ്യയ്ക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts