പ്രധാനമന്ത്രിയെ “കള്ളന്‍ ലാമ”എന്ന് പരിഹസിച്ച് പ്രകാശ്‌ രാജ്.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവും ഒരു വശത്ത് ശക്തമാണ്. ഇന്നലെ തന്നെ മോദിയെ പരിഹസിച്ച് രംഗത്തെത്തിയ തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ഇന്ന് കുറച്ചുകൂടി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ദ-ലൈ-ലാമ അഥവാ കള്ളനായ സന്യാസി എന്നാണ് മോദിയെ പ്രകാശ് രാജ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്. ഒരു പേഴ്സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ച പ്രകാശ് രാജ് ജസ്റ്റ് ആസ്ക്കിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നായിരുന്നു ഇന്നലെ പ്രകാശ് രാജ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തെ പരിഹാസിച്ചത്. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍!! ഹര്‍ ഹര്‍ മോദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts