കോൺഗ്രസ് എംഎൽഎയുടെ വീടിന് സമീപത്തു നടന്ന സ്ഫോടനത്തിൽ ഇരുട്ടിൽ തപ്പി പോലീസ്;പ്രതീക്ഷ ഫൊറൻസിക് ഫലത്തിൽ.

ബെംഗളൂരു : രാജരാജേശ്വരി നഗർ എം എൽ എ മുനിരത്നയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു വ്യക്തതയുമില്ലാതെ പോലീസ്. ഫോറൻസിക് ഫലം വന്നതിന് ശേഷം മാത്രമേ എതെങ്കിലും പറയാനാകൂ എന്നാണ് നിഗമനം.

11 ബി ക്രോസ് വയലിക്കാവിലെ മുനിരത്നയുടെ വസതിക്ക് സമീപം ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.തനിക്ക് അറിയാവുന്ന വ്യക്തിയാണ് മരണപ്പെട്ടത് എന്നും കുടുംബാംഗങ്ങളിൽ നിന്നും സംഭവം അറിഞ്ഞ ഉടനെ താൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും എം എൽ എ അറിയിച്ചു.അതേ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എംഎൽഎയുടെ കാർ പാർക്കിംഗ് സ്ഥലത്ത് ചില രാസവസ്തുക്കൾ ഉപയോഗിക്കുകയും അത് സ്ഫോടനത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് മുനിരത്ന.അതേ സമയം സ്ഥലത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു, ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി.സുരക്ഷിതത്വം കുറവിന്റെ കാര്യത്തിൽ കുപ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുകയാണ് കന്നഡ സിനിമാ മേഖല. രണ്ട് വർഷം മുൻപ് ഉദയ് ,അനിൽ എന്നു പേരുള്ള 2 നടൻമാർ ദുനിയാവിജയ് നായകനായ സിനിമാ ചിത്രീകണത്തിനിടയിൽ തടാകത്തിൽ മുങ്ങി മരിച്ചിരുന്നു. ഈ വർഷം ചിരഞ്ജീവി സർജ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു അമ്മയും മകളും മരണപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
[masterslider id="10"]

Related posts

Click Here to Follow Us