എക്‌സിറ്റ്‌പോളുകൾ സംസ്ഥാനത്തെ കോൺഗ്രസ്-ദൾ സഖ്യം ഗുണംചെയ്തില്ലെന്ന് വ്യക്തമാക്കുന്നു!!

ബെംഗളൂരു: എക്‌സിറ്റ്‌പോളുകൾ സംസ്ഥാനത്തെ കോൺഗ്രസ്-ദൾ സഖ്യം ഗുണംചെയ്തില്ലെന്ന് വ്യക്തമാക്കുന്നു. സഖ്യത്തെ ആശങ്കയിലാക്കി എക്സിറ്റ്‌പോൾ പ്രവചനങ്ങൾ ബി.ജെ.പി.ക്ക് വൻ മുന്നേറ്റം പ്രവചിക്കുന്നു.

ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ സർവേയിൽ ബി.ജെ.പി. 21-25 സീറ്റും കോൺഗ്രസ്-ദൾ സഖ്യം 3-6 സീറ്റും നേടുമെന്നാണ് പ്രവചനം.

സുവർണ ന്യൂസിന്റെ സർവേയിൽ ബി.ജെ.പി.ക്ക് 18-20 സീറ്റും സഖ്യത്തിന് 7-10 സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചാണക്യ, വി.എം.ആർ., സി. വോട്ടർ, ജൻകി ബാത്ത് എന്നിവയും ബി.ജെ.പി. 21 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസ്-ദൾ സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കുന്നവിധത്തിലുള്ള പ്രവചനങ്ങളാണ് വന്നിരിക്കുന്നത്.

ടി.വി. 9 ബി.ജെ.പി.ക്ക് 18 സീറ്റും സഖ്യത്തിന് ഒമ്പത് സീറ്റും മറ്റുള്ളവയ്ക്ക് ഒരു സീറ്റും പ്രവചിക്കുന്നു. ഒരു സീറ്റു നേടുന്നത് ആരാണെന്ന് വ്യക്തതയില്ലെങ്കിലും മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ച സുമലതയാണെന്നാണ് സൂചന.

എക്‌സിറ്റ്‌പോളിലേതുപോലെ ഫലംവന്നാൽ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകും. തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി.ക്ക് പ്രതീക്ഷനൽകുന്നതാണ് എക്സിറ്റ്‌പോൾ പ്രവചനങ്ങൾ. നിലവിൽ ആകെയുള്ള 28 ലോക്‌സഭാ സീറ്റിൽ 16 എണ്ണത്തിൽ ബി.ജെ.പി.യും പത്തെണ്ണത്തിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ജെ.ഡി.എസുമാണ്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts