എൻ.ഡി.എയുടെ ജയം പ്രവചിച്ച് 5 എക്സിറ്റ് പോളുകൾ;കർണാടക ബിജെപി തൂത്തുവാരും;മണ്ഡ്യയിൽ നിഖിൽ തോൽക്കും;കേരളത്തിൽ യുഡിഎഫ്;ബിജെപി എക്കൗണ്ട് തുറക്കും എന്ന് എല്ലാ സർവേകളും;ബംഗാളിൽ സിപിഎം”സംപൂജ്യ”രാകുമെന്ന് ന്യൂസ് എക്സ്.

ബെംഗളൂരു :

എൻഡിഎ 306 സീറ്റിൽ ജയിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോൾ ഫലം. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്.
മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.
306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ വ്യക്തമായി പറയുന്നു. എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2% എന്നിങ്ങനെ വോട്ട് നേടുമെന്നും പ്രവചിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. 34 മുതൽ 38 സീറ്റ് വരെ ഡിഎംകെ-കോൺഗ്രസ്-സിപിഎം തുടങ്ങിയ പാർട്ടികളുൾപ്പെട്ട സഖ്യം നേടുമെന്ന് പ്രവചനം.
ന്യൂസ് എക്സ് സർവേ ഫലവും ബിജെപിക്ക് അനുകൂലം. ബിജെപി സഖ്യത്തിന് 298, യുപിഎ ക്ക്118, എസ്പി-ബിഎസ്പി സഖ്യത്തിന് 25, മറ്റുള്ളവർക്ക് 101 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ എക്സിറ്റ് പോൾ എന്ന അവകാശവാദത്തോടെ രണ്ട് എക്സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. 287 സീറ്റുകൾ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി, സി വോട്ടറുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകളും ഉത്തർപ്രദേശിലെ എസ്‍പി, ബിഎസ്‍പി സഖ്യം 40 സീറ്റുകളും വിജയിക്കും. മറ്റുള്ളവർ 87 സീറ്റുകൾ നേടും. എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127 സീറ്റുകളിലും ജയിക്കും.

ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങിനെയാണ്. തെലങ്കാനയിൽ ടിആർഎസിനും ആസാമിൽ ബിജെപിക്കും ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടിക്കും മുന്നേറ്റം പ്രവചിക്കുകയാണ് ടുഡെയ്സ് ചാണക്യ.

Telangana LS Seat Projection
BJP 1 ± 1 Seats
TRS 14 ± 2 Seats
Congress 1 ± 1 Seats
Others 1 ± 1

300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.

മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ. 26 മുതൽ 28 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും പരമാവധി മൂന്ന് സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.
കർണ്ണാടകത്തിലും ബിജെപിയെന്ന് സർവേ ഫലം. 20 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് സുവർണ്ണ ന്യൂസും 18 സീറ്റുകൾ വരെ നേടുമെന്ന് ടിവി 9 ഉം പ്രവചിക്കുന്നു.
കേരളത്തിൽ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ. ആകെയുള്ള 20 സീറ്റിൽ 15 മുതൽ 16 വരെ സീറ്റാണ് സര്‍വെയിൽ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി പരമാവധി അഞ്ച് സീറ്റ് വരെ മാത്രമേ നേടൂവെന്ന് സര്‍വെ പറയുന്നു. ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും ഇന്ത്യ ടുഡേ സര്‍വെ.
പറയുന്നു.
കേരളത്തിൽ യുഡിഎഫിന് 15 സീറ്റെന്ന് ടൈംസ് നൗ. ഇടതുമുന്നണിക്ക് നാലും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം.
കേരളത്തിൽ യുഡിഎഫെന്ന് ന്യൂസ് നേഷൻ എക്സിറ്റ് പോളും. 11 മുതൽ 15 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് ഏഴ് സീറ്റുകൾ വരെ കിട്ടും. ഒരു സീറ്റിൽ ബിജെപി ജയിക്കാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റ് വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ന്യൂസ് നേഷൻ, കേരളത്തിൽ എൻഡിഎ 1 മുതൽ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സര്‍വെ എൽഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതൽ 7 സീറ്റ് വരെയാണ്.

ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തിൽ യുഡിഎഫിന്  15 സീറ്റും എൽഡിഎഫിന്  4 സീറ്റും  ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്.  ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു.  ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം.
വെസ്റ്റ് ബംഗാളിൽ സിപിഎമ്മിന് “വട്ടപ്പൂജ്യം” എന്ന് ന്യൂസ് എക്സ്. തൃണമൂൽ കോൺഗ്രസിന് 29 സീറ്റും, ബിജെപിക്ക് 11 സീറ്റും പ്രവചിക്കുന്നതിനൊപ്പം കോൺഗ്രസിന് രണ്ട് സീറ്റുകളും പ്രവചിക്കുന്നു. സിപിഎമ്മിനും സഖ്യകക്ഷികൾക്കും സീറ്റൊന്നും ലഭിക്കില്ലെന്നാണ് ന്യൂസ് എക്സ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us