എൻ.ഡി.എയുടെ ജയം പ്രവചിച്ച് 5 എക്സിറ്റ് പോളുകൾ;കർണാടക ബിജെപി തൂത്തുവാരും;മണ്ഡ്യയിൽ നിഖിൽ തോൽക്കും;കേരളത്തിൽ യുഡിഎഫ്;ബിജെപി എക്കൗണ്ട് തുറക്കും എന്ന് എല്ലാ സർവേകളും;ബംഗാളിൽ സിപിഎം”സംപൂജ്യ”രാകുമെന്ന് ന്യൂസ് എക്സ്.

ബെംഗളൂരു : എൻഡിഎ 306 സീറ്റിൽ ജയിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോൾ ഫലം. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്. മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്. 306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300…

Read More

രാജരാജേശ്വരിനഗർ എംഎൽഎ മുനിരത്നയുടെ വീടിന് സമീപം വൻ സ്ഫോടനം;ഒരാൾ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ മുനി രത്നയുടെ വീടിനു സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. എംഎൽഎയുടെ വീട്ടുവേലക്കാരനായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് ആണ് മരിച്ചത്, അയാൾ വീടിന് പുറത്ത് മൊബൈലിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു  എന്നാണ് വിവരം. 11 ബി ക്രോസ് വയലിക്കാവിലെ മുനിരത്നയുടെ വസതിക്ക് സമീപം രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. തനിക്ക് അറിയാവുന്ന വ്യക്തിയാണ് മരണപ്പെട്ടത് എന്നും കുടുംബാംഗങ്ങളിൽ നിന്നും സംഭവം അറിഞ്ഞ ഉടനെ താൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും എം എൽ എ…

Read More

സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം ശക്തം;നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികള്‍ക്കും ജാമ്യം!

ബെംഗളൂരു :സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം ശക്തം. നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. ഇവരുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം. http://bangalorevartha.in/archives/33360 സുരേഷ് കല്ലട ബസ്സിൽ യാത്ര ചെയ്തവരെ വൈറ്റിലയിൽ വിളിച്ചിറക്കി മര്‍ദ്ദിച്ച കേസിൽ പ്രതികകൾക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ എതിര്‍ത്തിയില്ല. http://bangalorevartha.in/archives/33473 ഇതോടെ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജയേഷ്, രാജേഷ് ,ജിതിൻ ,അൻവറുദ്ദീൻ,…

Read More

ഗര്‍ഭിണിയായ കാമുകിയെ മര്‍ദ്ദിച്ചും വീട്ടില്‍ പൂട്ടിയിട്ടും ഉപദ്രവിച്ച് ആഫ്രിക്കന്‍ യുവാവ്‌;പോലീസ് അന്വേഷിച്ചപ്പോള്‍ അനുമതിയില്ലാതെയാണ് യുവാവ്‌ നഗരത്തില്‍ ജീവിക്കുന്നത് എന്ന് കണ്ടെത്തി;മുന്‍പ് ഒരു ഇറാനിയന്‍ യുവതിയോടും ഇയാള്‍ ഇതേപോലെ ബന്ധം തുടര്‍ന്നതായും വെളിപ്പെടുത്തല്‍.

ബെംഗളൂരു : ഗര്‍ഭിണിയായ തന്റെ കാമുകിയെ മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടി യിട്ട് ഉപദ്രവിക്കുകയും ചെയ്തതായി ആഫ്രിക്കന്‍ യുവാവിനു എതിരെ പരാതി.സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സഹായ വാണിയിലെ പരിഹാര്‍ എന്ന ഫാമിലി കൌന്സില്ലിംഗ് സെന്റെറില്‍ കഴിഞ്ഞ ഒരാഴ്ചയായി യുവതി ഉണ്ട്. തെലങ്ഗാനയില്‍ നിന്നുള്ള ഒരു ബിരുദധാരിയാണ് യുവതി,ഒരു വര്ഷം മുന്‍പ് ഒരു റെസ്റ്റോരന്റില്‍ വച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുകയും പരസ്പരം അടുക്കുകയും ആയിരുന്നു.യുവതി ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത് മുതല്‍ ക്രൂരമായ ശാരീരിക പീഡനതിന് ഇരയാക്കുന്നതായി യുവതി അറിയിച്ചു.വയറിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവ് ഉണ്ട്.ഇവര്‍ രണ്ടു…

Read More

ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി; വീഡിയോ കാണാം…

ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. ആല്‍ബത്തിന് പേരിട്ടിരിക്കുന്നത് ‘സ്റ്റാന്റ് ബൈ’ എന്നാണ്. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിന് വേദിയാകുന്ന 11 വേദികളിലും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും മത്സരം നടക്കുന്ന സമയം ഗാനം പ്രദര്‍ശിപ്പിക്കും.  46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിനായി ഇനി ശേഷിക്കുന്നത് വെറും 13 ദിവസങ്ങള്‍ മാത്രമാണ്.

Read More

അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്.

തിരുവനന്തപുരം: അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായി ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയിലാണ് അനന്തപുരിയ്ക്ക് ഈ നേട്ടം. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് തിരുവനന്തപുരം നേടിയത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ക്രൈസ്റ്റ് ചര്‍ച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എന്തായാലും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍…

Read More

മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.

ബെംഗളൂരു : മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.ഇന്നലെ രാത്രി മജസ്റ്റിക് ഭാഗത്ത്‌ മെട്രോ ടണലിന് സമീപത്ത് കൂടി നടക്കുകായിരുന്ന ശശിധര്‍,യെദുവീര്‍ എന്നിവരെ ആണ് സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. ഹുബ്ബള്ളി ,ചാമരാജ് നഗര്‍ സ്വദേശികള്‍ ആയ ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്‌.ഈ മാസമാദ്യം ഇതേ മെട്രോ സ്റ്റേഷനില്‍ പരിശോധനക്ക് വിധേയമാകാന്‍ തയ്യാറാകാതെ രാജസ്ഥാന്‍ സ്വദേശി കൂടുതല്‍ ആശങ്കകള്‍ സൃഷ്ട്ടിച്ചിരുന്നു.

Read More

കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും

ബെംഗളൂരു: വിജയനഗറിൽ കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും. വ്യാഴാഴ്ച രാവിലെ വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പഞ്ചാബ് ഫരിദ്‌കോട്ട് സ്വദേശി സുഖ്‌വിന്ദർ സിങ്ങാണ് മരിച്ചത്. ഹെബ്ബാൾ റിങ് റോഡിലെ എസ്.വി. അപ്പാർട്ട്‌മെന്റിന് സമീപത്തുവെച്ച് വിജയനഗർ എസ്.ഐ. കുമാർ പ്രതിയെ വെടിവെക്കുകയായിരുന്നു. സി.ഐ.ഡി. അന്വേഷണത്തോടൊപ്പം ദേശീയ, സംസ്ഥാന മനുഷ്യാവകാശകമ്മിഷനുകളും സംഭവം അന്വേഷിക്കും. നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന സുഖ്‌വിന്ദും അനുയായികളും പഴയ നോട്ടിന്റെ ‘സെക്യൂരിറ്റി ത്രെഡ്’ ഉപയോഗിച്ച് കള്ളനോട്ടുകൾ നിർമിക്കുന്നതിനുവേണ്ടിയായിരുന്നു നിരോധിച്ച നോട്ടുകൾ ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിജയനഗരയിലായിരുന്നു സംഘം താമസിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ…

Read More

ഗൃഹാതുരത്വത്തിലേക്ക് ഒരു തിരിച്ചു പോക്ക്;മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിനെ കുറിച്ചുള്ള നിറമുള്ള ഓര്‍മകളും,ചിത്രങ്ങളും പങ്കുവക്കൂ,കിടിലന്‍ സമ്മാനം നേടൂ;ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം..

ബെംഗളൂരു: മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കിടിലന്‍ മത്സരം ഒരുക്കി കെ എസ് ആര്‍ ടി സി.ബെംഗളൂരു നഗരശില്‍പ്പിയായ കെമ്പെഗൌഡയുടെ പേരിലുള്ള ബസ് ടെര്‍മിനലിനെ കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവക്കാനുള്ള അവസരം ആണി ഇവിടെ ഒരുക്കിയിരിക്കുന്നത്. കഥകള്‍,അനുഭവക്കുറിപ്പുകള്‍,പഴയകാല ചിത്രങ്ങള്‍ എന്നിവ മേയ് 25 ന് മുന്‍പ് അയക്കണം.വിജയികള്‍ക്ക് കര്‍ണാടക ആര്‍ ടി സിയുടെ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് ആയ അമ്പാരി ഡ്രീം ക്ലാസ്സില്‍ സൌജന്യ യാത്രചെയ്യാനുള്ള അവസരം ലഭിക്കും. ജേതാക്കളുടെ ഇഷ്ട്ടതിന് അനുസരിച്ച് പൂനെ,ഏറണാകുളം,വിജയവാഡ,സെകാന്തരബാദ് എന്നിവിടങ്ങളിലേക്ക് മടക്കയാത്ര ഉള്‍പ്പെടെ…

Read More

പതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ..

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘തൂമഞ്ഞ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ് ബൂക്കിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ലോറന്‍സിന്‍റെ വരികള്‍ക്ക് പ്രശാന്ത് പ്രഭാകറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന…

Read More
Click Here to Follow Us