ഗര്‍ഭിണിയായ കാമുകിയെ മര്‍ദ്ദിച്ചും വീട്ടില്‍ പൂട്ടിയിട്ടും ഉപദ്രവിച്ച് ആഫ്രിക്കന്‍ യുവാവ്‌;പോലീസ് അന്വേഷിച്ചപ്പോള്‍ അനുമതിയില്ലാതെയാണ് യുവാവ്‌ നഗരത്തില്‍ ജീവിക്കുന്നത് എന്ന് കണ്ടെത്തി;മുന്‍പ് ഒരു ഇറാനിയന്‍ യുവതിയോടും ഇയാള്‍ ഇതേപോലെ ബന്ധം തുടര്‍ന്നതായും വെളിപ്പെടുത്തല്‍.

ബെംഗളൂരു : ഗര്‍ഭിണിയായ തന്റെ കാമുകിയെ മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടി യിട്ട് ഉപദ്രവിക്കുകയും ചെയ്തതായി ആഫ്രിക്കന്‍ യുവാവിനു എതിരെ പരാതി.സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സഹായ വാണിയിലെ പരിഹാര്‍ എന്ന ഫാമിലി കൌന്സില്ലിംഗ് സെന്റെറില്‍ കഴിഞ്ഞ ഒരാഴ്ചയായി യുവതി ഉണ്ട്.

തെലങ്ഗാനയില്‍ നിന്നുള്ള ഒരു ബിരുദധാരിയാണ് യുവതി,ഒരു വര്ഷം മുന്‍പ് ഒരു റെസ്റ്റോരന്റില്‍ വച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുകയും പരസ്പരം അടുക്കുകയും ആയിരുന്നു.യുവതി ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത് മുതല്‍ ക്രൂരമായ ശാരീരിക പീഡനതിന് ഇരയാക്കുന്നതായി യുവതി അറിയിച്ചു.വയറിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവ് ഉണ്ട്.ഇവര്‍ രണ്ടു പേരും കെ.ആര്‍ പുരയിലെ വാടക വീട്ടില്‍ ആണ് താമസിച്ചിരുന്നത്.കുറച്ചു കാലം തെലങ്ഗാനയിലെ വീട്ടിലേക്കു പോയ യുവതിയെ ഗര്‍ഭിണി യാണ് എന്ന് അറിഞ്ഞതിനാല്‍ മാതാ പിതാക്കള്‍ തിരിച്ചയച്ചു.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ഇതുവരെ ഗര്‍ഭ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കൊണ്ട് പോകുകയോ സ്കാനിംഗ് നടത്തുകയോ ചെയ്തിട്ടില്ല,വീട്ടില്‍ പ്രസവിച്ചാല്‍ മതി എന്നാണത്രേ ഇദ്ദേഹത്തിന്റെ ആവശ്യം.

അന്വേഷണത്തില്‍ നിന്നും ഒരു വര്ഷം മുന്‍പേ തന്നെ വിസ കാലാവധി തീരുകയും അനധികൃതമായി നഗരത്തില്‍ ജീവിക്കുകയും ചെയ്യുകയാണ് ആഫ്രിക്കന്‍ യുവാവ്‌ എന്ന് കണ്ടെത്തി.മാത്രമല്ല മുന്‍പ് ഒരു ഇറാനിയന്‍ യുവതിയെയും ഗര്‍ഭിണിയാക്കുകയും വീട്ടില്‍ പ്രസവിച്ചതിനു ശേഷം ആ യുവതി നാട് വിട്ടു പോയതായും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts