സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം ശക്തം;നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികള്‍ക്കും ജാമ്യം!

ബെംഗളൂരു :സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം ശക്തം. നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. ഇവരുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം.

http://bangalorevartha.in/archives/33360

സുരേഷ് കല്ലട ബസ്സിൽ യാത്ര ചെയ്തവരെ വൈറ്റിലയിൽ വിളിച്ചിറക്കി മര്‍ദ്ദിച്ച കേസിൽ പ്രതികകൾക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ എതിര്‍ത്തിയില്ല.

http://bangalorevartha.in/archives/33473

ഇതോടെ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജയേഷ്, രാജേഷ് ,ജിതിൻ ,അൻവറുദ്ദീൻ, ഗിരിലാൽ, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി  ജാമ്യം അനുവദിച്ചത്.

http://bangalorevartha.in/archives/33385

ജാമ്യത്തുക കെട്ടിവച്ച് തൃശൂര്‍ സ്വദേശി ജിതിൻ എന്നയാൾ ജയിലിന് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണ സംഘം വീണ്ടും കോടതിയെ അറിയിച്ചതോടെ മറ്റ് ആറ് പേര്‍ക്ക് ഇത് വരെ ജയിലിൽ നിന്ന് ഇറങ്ങാനായിട്ടില്ല.

http://bangalorevartha.in/archives/33383

അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാൻ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം
പരാതിക്കാരായ മൂന്ന് പേര്‍ നാളെ ജയിലിലെത്തി പ്രതികളായ ആറ് പേരുടെ തിരിച്ചറിയൽ പരേഡ് നടത്തും.

പുറത്തിറങ്ങിയ ആളുടെ തിരിച്ചറിയൽ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us