ബെംഗളൂരു എയർപോർട്ട് പാസഞ്ചർ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ടു; കുട്ടി ഉൾപ്പെടെ പത്ത് പേർക്ക് പരിക്ക്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ 2 ൽ നിന്ന് ടെർമിനൽ 1 ലേക്ക് 17 വ്യക്തികളുമായി പോയ പാസഞ്ചർ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ടു, സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 5.15 ഓടെ ബസ് T2-ൽ നിന്ന് T1-ലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും തൂണിൽ ഇടിക്കുകയും ചെയ്തതോടെയാണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റത്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

 

എയർപോർട്ട് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകി, ഒരു കുട്ടി ഉൾപ്പെടെ പരിക്കേറ്റ എല്ലാ യാത്രക്കാരെയും കെ‌ഐ‌എയുടെ ടെർമിനൽ 1 ന് സമീപമുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും T2-ൽ എയർഏഷ്യ ഇന്ത്യ വിമാനത്തിൽ നിന്ന് ഇറങ്ങി T1 ലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റ പത്ത് പേരിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതിന തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആസ്റ്റർ ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിന് പുറത്തുള്ള മറ്റൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരുടെ കൃത്യമായ അവസ്ഥ വെളിപ്പെടുത്തിയിട്ടില്ല.ഷട്ടിൽ ബസ് അപകടത്തെക്കുറിച്ച് KIA പോലീസ് അന്വേഷണം ആരംഭിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts