പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മായ, പ്രീതി എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇവരെ നാട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ മായയാണ് അപകടവിവരം ആദ്യം സംഘാംഗങ്ങളെ അറിയിച്ചത്. എന്നാൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാമമംഗലം സ്വദേശി സിജിയെ നിലവിൽ ആശുപത്രിയിൽ നിന്നും മാറ്റുന്നത് പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, അപകടത്തിൽപ്പെട്ട സംഘത്തിലെ മറ്റുള്ളവർ കഴിഞ്ഞ രാത്രി തന്നെ കേരളത്തിലേക്ക് തിരിച്ചു.

  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം

എറണാകുളം രാമമംഗലത്ത് നിന്നും വിനോദസഞ്ചാരത്തിന് എത്തിയ 52 അംഗ കുടുംബശ്രീ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ നഗരത്തിലെത്തിയ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഷോപ്പിംഗിനായി ശിവാജി നഗറിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. അഞ്ചുപേരടങ്ങുന്ന മലയാളി സംഘം മഴയിൽ നിന്നും രക്ഷനേടാൻ ടാർപോളിൻ ഷെഡിന് താഴെ നിൽക്കവെയാണ് സമീപത്തെ മതിൽ അപ്രതീക്ഷിതമായി തകർന്നു വീണത്. അപകടത്തിൽപ്പെട്ട 14 പേരിൽ മലയാളികളായ ലത, സ്മിത എന്നിവരടക്കം ഏഴ് പേർ മരണപ്പെട്ടു. പരിക്കേറ്റ ഏഴുപേരിൽ മൂന്നുപേർ മലയാളികളാണ്. ഷോപ്പിംഗ് പൂർത്തിയാക്കി മൈസൂരുവിലേക്ക് തിരിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

അപകടത്തിൽ മരിച്ച രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ആദ്യം രാമമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോകും. ഒരു വിനോദയാത്ര ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് രാമമംഗലം ഗ്രാമവും കുടുംബാംഗങ്ങളും. നഗരത്തിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റിന് സമീപം നടന്ന ഈ അപകടം ബെംഗളൂരുവിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts