അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്.

തിരുവനന്തപുരം: അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായി ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയിലാണ് അനന്തപുരിയ്ക്ക് ഈ നേട്ടം.

ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് തിരുവനന്തപുരം നേടിയത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ക്രൈസ്റ്റ് ചര്‍ച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എന്തായാലും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അനന്തപുരിക്കു കഴിഞ്ഞത് മലയാളികള്‍ക്ക് ഒരു അഭിമാന നേട്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

4523 വിനോദ സഞ്ചാരികളാണ് ഹംബര്‍ഗിന്‍റെ സര്‍വേയില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂസിലന്റിന്‍റെ ക്രൈസ്റ്റ് ചര്‍ച്ചാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ തിരുവനന്തപുരവും, ഫിലീപ്പീന്‍സിലെ സെബു മൂന്നാം സ്ഥാനത്തും, ഫിന്‍ലന്റിലെ ലാപ്ലന്റ് നാലാം സ്ഥാനത്തും ചൈനയിലെ ചൊന്‍ഗിംഗ് അഞ്ചാം സ്ഥാനവും നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts