ബെംഗളൂരു: മൈസൂരു ജില്ല ടി നരസിപുര താലൂക്കിലെ ഹൊറലഹള്ളിയിൽ ശനിയാഴ്ച രാത്രി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 11 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. പുള്ളിപ്പുലി ആക്രമണത്തിൽ മറ്റൊരു മരണം നടന്ന് 48 മണിക്കൂറിനിടെയാണ് താലൂക്കിൽ 11 കാരന്റെ മരണം.
സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജയന്ത് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റിക്കാട്ടിലേക്ക് കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴക്കുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചുവെങ്കിലും, രാത്രി വൈകി സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ പുള്ളിപ്പുലി ആക്രമണത്തിൽ ഇത് നാലാമത്തെ മരണമാണ് സംഭവിക്കുന്നത്. ജനുവരി 19ന് കണ്ണനായകനഹള്ളിയിൽ 60കാരി കൊല്ലപ്പെട്ടിരുന്നു.
പുള്ളിപ്പുലിയെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മറ്റ് ജില്ലകളിലെ മികച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ മൈസൂരു സർക്കിളിലെ ചീഫ് കൺസർവേറ്റർക്ക് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തും. രാത്രി അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.