മംഗളൂരുവിലെ അപാർട്ട്മെന്റിൽ ദമ്പതികൾ മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ അപാര്‍ട്ട്മെന്റില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനറ ബാങ്ക് റിട്ട.മാനേജര്‍ ദിനേശ് റാവു (65), ഭാര്യ ശൈലജ(64) എന്നിവരാണ് മരിച്ചത്. ശൈലജ എട്ട് വര്‍ഷത്തോളമായി കിടപ്പ് രോഗിയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

പരിചരണത്തിനായി രണ്ട് ഹോം നഴ്സുമാരെ നിയോഗിച്ചിരുന്നു.ശനിയാഴ്ച അവരില്‍ ഒരാള്‍ ജോലിക്ക് വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൈലജ കിടക്കയിലും റാവു തൂങ്ങിയുമാണ് മരിച്ചു കിടന്നത്.ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കിയതാവാം എന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts