തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: സംസ്ഥാന അതിർത്തികളിൽ പ്രത്യേക ചെക്ക്‌ പോസ്റ്റുകൾ സംസ്ഥാനത്ത് പിടിച്ചെടുത്തത് 9.64 കോടി

ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് 16 മുതൽ ഇതുവരെ കർണാടകത്തിൽനിന്ന് കണക്കിൽപ്പെടാത്ത 9.64 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പണംകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 7.2 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തു.

22.85 കോടി രൂപ വിലമതിക്കുന്നതാണിത്. 36 കോടി രൂപ വിലയുള്ള സ്വർണവുംവെള്ളിയും 53 ലക്ഷംവിലയുള്ള ലഹരിവസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടും.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

ഇതുവരെ 402 കേസുകൾ രജിസ്റ്റർ ചെയ്തതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ചെക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന അതിർത്തികളിലും ജില്ലാഅതിർത്തികളിലും ചെക്‌പോസ്റ്റുകളുണ്ട്.

ഇതിലൂടെകടന്നുപോകുന്ന വാഹനങ്ങൾ 24 മണിക്കൂറും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts