രാഹുലിനെതിരെ വയനാട്ടില്‍ കെ സുരേന്ദ്രന്‍ മത്സരിക്കും

ഡല്‍ഹി: സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി. കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്. ബിജെപി യോഗത്തിലാണ് തീരുമാനം. വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടിഎന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

Read More

കൈക്കൂലി കേസിൽ ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ അറസ്റ്റിൽ 

ബെംഗളൂരു: 25 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കമീഷണർക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോക്കർ മുഹമ്മദ് സലീമും അറസ്റ്റിലായി. മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നല്‍കിയ പരാതിയെത്തുടർന്ന് ലോകായുക്ത ഒരുക്കിയ കെണിയില്‍ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു. തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത പോലീസ് കൈയോടെ പിടികൂടി. നേരിട്ട് പണം കൈപ്പറ്റാത്തതിനാല്‍…

Read More

തെരുവ് നായകൾക്ക് തീറ്റ നൽകി; ദളിത്‌ വനിതയ്ക്ക് മർദ്ദനം

ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് ആഹാരം നല്‍കിയ ദലിത് വനിതയെ അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച്‌ തലക്കടിച്ച്‌ പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. ബുധനാർ കുഞ്ഞിബെട്ടുവിലെ എ. ബേബിയാണ്(50)ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഇന്ദ്രാലി ഹയഗ്രീവ നഗറിലെ ചന്ദ്രകാന്ത് ഭട്ടിനെ(50) മണിപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ വീടിന് മുന്നിലൂടെ പോവുന്ന പാതയില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് ഭട്ടിനെ പ്രകോപിപ്പിച്ചത്. തെറി വിളിച്ച്‌ തടയാൻ ശ്രമിച്ചത് അവഗണിച്ച്‌ ആഹാരം നല്‍കുന്നത് തുടർന്നു. ഇതോടെ ഭട്ട് ആക്രമിക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഉഡുപ്പി ബി.ജെ.പി എം.എല്‍.എ ഇടപെട്ട് ഭട്ടിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ വീരപ്പന്റെ മകളും 

ചെന്നൈ: ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകളും. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ജനവിധി തേടുക. വീരപ്പൻ – മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി. നാലുവർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന വിദ്യാറാണി, ദിവസങ്ങൾക്കു മുമ്പ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്‍റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. കൃഷ്ണഗിരിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തകകൂടിയാണ് വിദ്യാറാണി. 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിദ്യാറാണി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്‍റായിരുന്നു. പുതുച്ചേരി ഉൾപ്പെടെ…

Read More

കുപ്പിയിൽ പെട്രോൾ നൽകിയില്ല; യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ…

Read More

റെയിൽവേ സ്റ്റേഷനുകളിൽ 2700 ക്യാമറകൾകൂടി സ്ഥാപിക്കും 

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ. യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ ആരംഭിച്ചു. നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്. അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read More

സുരക്ഷാ വർധിപ്പിക്കുന്നു; 2700 ക്യാമറകൾ കൂടി റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിക്കും

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ. നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്. യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ തുടങ്ങി. അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനം വരൾച്ചയിൽ വലയുന്നു; ദുരിതാശ്വാസമനുവദിക്കാത്ത കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് കർണാടകം

ബെംഗളൂരു : വരൾച്ചാ ദുരിതാശ്വാസം അനുവദിക്കാൻ കേന്ദ്ര സർക്കാർ നടപടിവൈകുന്നതിനെ ചോദ്യംചെയ്ത് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് റിട്ട് ഹർജിനൽകിയത്. സംസ്ഥാനത്ത് വരൾച്ച ബാധിച്ചപ്രദേശങ്ങൾ വിഗഗ്ധസമിതി സന്ദർശിച്ച് റിപ്പോർട്ട് നൽകി അഞ്ചുമാസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ സഹായധനം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 20-നാണ് വരൾച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. നിയമപ്രകാരം ഒരു മാസത്തിനുള്ളിൽ സഹായം അനുവദിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വരൾച്ചനേരിട്ട കർഷകരെ സഹായിക്കുകയെന്നത് കേന്ദ്ര…

Read More

ആടുജീവിതം ഇറങ്ങാൻ ദിവസങ്ങൾ മാത്രം; നജീബിനെ വിടാതെ ദുരിതം

ആലപ്പുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്‍റെ മകള്‍ സഫ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച നാലരയോടെ മരിക്കുകയായിരുന്നു. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന…

Read More

കോൺഗ്രസ് എം.എൽ.എ.മാർ രാജിക്ക് സമ്മതിച്ചാൽ ബി.ജെ.പിയുടെ വാക്ക്ദാനം 50 കോടി; പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന ആരോപണമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവെക്കുന്നവർക്ക് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാൻ വേറെയും പണം വാഗ്ദാനംചെയ്തെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ഓപ്പറേഷൻ താമരയ്ക്ക് ബി.ജെ.പി. തുടക്കമിട്ടിരിക്കുകയാണ്. ഈ പണം ബി.ജെ.പി.ക്ക് എവിടെനിന്ന് കിട്ടിയതാണെന്നും ‘ബ്ലാക്ക് മണി’യല്ലേയെന്നും അദ്ദേഹം ചോദിച്ചു. 2019-ൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിൽനിന്ന് 17 എം.എൽ.എ.മാരെ ബി.ജെ.പി. അടർത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഓപ്പറേഷൻ താമരയുടെ ഫലമായാണ് അന്ന് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.…

Read More
Click Here to Follow Us