കൈക്കൂലി കേസിൽ ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ അറസ്റ്റിൽ 

ബെംഗളൂരു: 25 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു.

വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.

കമീഷണർക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോക്കർ മുഹമ്മദ് സലീമും അറസ്റ്റിലായി.

മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നല്‍കിയ പരാതിയെത്തുടർന്ന് ലോകായുക്ത ഒരുക്കിയ കെണിയില്‍ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു.

തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത പോലീസ് കൈയോടെ പിടികൂടി.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

നേരിട്ട് പണം കൈപ്പറ്റാത്തതിനാല്‍ സുരക്ഷിതനാണെന്നാണ് കമീഷണർ കരുതിയതെന്ന് ലോകായുക്ത വാർത്താകുറിപ്പില്‍ പറഞ്ഞു.

എന്നാല്‍ മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച്‌ കമീഷണർ ഒന്നാം പ്രതിയുമായി കേസ് റജിസ്റ്റർ ചെയ്താണ് അറസ്റ്റുകള്‍ നടത്തിയത്.

ടി.ഡി.ആർ ഫയല്‍ കസ്റ്റഡിയില്‍ വെച്ച കമീഷണർ ബ്രോക്കർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.

മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) ഓഫിസ് ഇടനിലക്കാരുടെ പിടിയിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മേധാവി അറസ്റ്റിലായത്.

ഈയിടെ ലോകായുക്ത മുഡ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലും ജീവനക്കാരുടെ കൈയില്‍ നിന്നും അനധികൃത പണം പിടിച്ചെടുത്തിരുന്നു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഇടനിലക്കാർ മുഖേന വൻതോതില്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെത്തുടർന്നാണ് ലോകായുക്ത എസ്.പി സി.എ. സൈമന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

18 മണിക്കൂർ തുടർച്ചയായി നടത്തിയ പരിശോധനയില്‍ നിരവധി പേർ നേരിട്ട് പരാതികളുമായി എത്തിയിരുന്നു.

കൈക്കൂലി കിട്ടാത്ത ഫയലുകള്‍ അവഗണിച്ച്‌ മൂലയില്‍ കെട്ടിവെക്കുക, കൈക്കൂലി ലഭിച്ചവയില്‍ വേഗത്തില്‍ തീർപ്പാക്കുക, വലിയ തുക കൈക്കൂലി സാധ്യതയുള്ള ഫയലുകള്‍ പൂഴ്ത്തിവെക്കുക എന്നീ ശൈലിയാണ് സ്വീകരിച്ചതെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts